മുക്കം: മുക്കം ഹൈസ്കൂൾ കെട്ടിടത്തിനും സമീപത്തെ വീടിനും അപകടഭീഷണിയുയർത്തി ചെങ്കൽ ഖനനം സജീവമാകുന്നതായി പരിശോധനയിൽ കണ്ടെത്തി. മുക്കം നഗരസഭയിലെ മുക്കം കുറ്റിപ്പാല അങ്ങാടിയിൽനിന്ന് വിളിപ്പാടകെലയുള്ള പ്രദേശത്ത് അനധികൃത ചെങ്കൽ ഖനനം നടക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറിയും സംഘവും നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള ഖനനം നടത്തുന്നത് കണ്ടെത്തിയത്.
സ്കൂൾ മൈതാനിയിലും പരിസരത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലുമാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറയോ നഗരസഭയുടെയോ അനുമതി ഇല്ലാതെ ചെങ്കൽ ഖനനം പൊടിപൊടിക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ അടഞ്ഞുകിടക്കുന്നതിനിടയിലാണ് ഖനനം നടത്തിയത്. സ്കൂൾ കെട്ടിടത്തിെൻറ പിറകുവശവും, സമീപത്തെ വീടിെൻറയും ഇടയിൽ ചെങ്കല്ല് കൊത്തിയെടുത്ത കുഴിക്ക് 50 അടിയോളം താഴ്ചയുണ്ട്. ഇത് അപകടഭീഷണിയാകുന്നു. മഴ പെയ്താൽ ഭീഷണിക്ക് ശക്തിയാകും.
ചെങ്കൽ ഖനന പ്രവൃത്തി ഉടൻ നിർത്തിവെക്കുന്നതിന് സ്റ്റോപ് മെമ്മോ നൽകിയതായും നഗരസഭയുടെ അനുമതി കൂടാതെ പ്രവൃത്തി നടത്തിയതിന് 5000 രൂപപിഴ ഈടാക്കിയതായും നഗരസഭ സെക്രട്ടറി അറിയിച്ചു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, ദുരന്തനിവാരണ അതോറിറ്റി, ജില്ല കലക്ടർ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷിെൻറ നേതൃത്വത്തിലുള്ള സംഘത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ടി. അജിത്ത്, ജെ.എച്ച്.ഐമാരായ ബീധ ബാലൻ, ജി.വി. വിനോദ്കുമാർ, ഓവർസിയർ ബൈജു എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.