കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിലെ ഒന്നാംവർഷ ബിരുദ സീറ്റുകൾ ഒഴിവുണ്ടായിട്ടും ആയിരക്കണക്കിനു വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാത്തത് സിൻഡിക്കേറ്റ് യോഗത്തിലും ചർച്ചയായി. പ്രവേശനകാര്യങ്ങൾ സിൻഡിക്കേറ്റുമായി ചർച്ച ചെയ്യുന്നില്ലെന്ന ആരോപണവുമുയർന്നു. ഇത്തവണത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ, എയ്ഡഡ് കോളജുകളിൽ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും പരമാവധി സീറ്റുകൾ അനുവദിക്കും. . ഇതോടെ കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും.
ലക്ഷദ്വീപ്, ഭിന്നശേഷി, സ്പോർട്സ്, മുന്നാക്ക സംവരണ വിഭാഗങ്ങൾക്ക് നീക്കിവെച്ച സീറ്റുകളിലെ ഒഴിവുകളും നികത്താൻ യോഗം തീരുമാനിച്ചു. പ്രവേശനം അവസാനിച്ച് അഞ്ചു ദിവസത്തിനുള്ളിൽ സർവകലാശാലയുടെ അനുവാദത്തോടെ ഈ സീറ്റുകൾ ഓപൺ വിഭാഗത്തിലേക്ക് മാറ്റി യോഗ്യരായ വിദ്യാർഥികൾക്കു നൽകാം. സ്വാശ്രയ കോളജുകളില്‍ 50 ശതമാനം മെറിറ്റ് സീറ്റില്‍ പ്രവേശനം നടത്താത്ത കോളജുകളോട് വിശദീകരണം തേടും. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും നിരവധി സ്ഥാപനങ്ങളില്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധിയിൽപെട്ടതിെൻറ അടിസ്ഥാനത്തിലാണ് നടപടി. കോഴ്സുകള്‍ തുടങ്ങിയ ശേഷം താല്‍ക്കാലികമായി മരവിപ്പിക്കുകയും പിന്നീട് വീണ്ടും തുടങ്ങുകയും ചെയ്യുന്നത് ഇനിമുതല്‍ ജില്ലതല പരിശോധന സമിതിയുടെ ശിപാര്‍ശപ്രകാരം മാത്രമായിരിക്കും. ഒക്ടോബര്‍ 25 മുതല്‍ സര്‍വകലാശാല 'ടാഗോര്‍ നികേതനി'ലെ കാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
യൂനിവേഴ്സിറ്റി സെൻററുകളിൽ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാരെ തിരിച്ചു വിളിക്കുന്ന കാര്യം പരിഗണിക്കും. പുതിയ കോളജുകൾ അനുവദിക്കുന്നതിന് ജില്ലതല പരിശോധന സമിതി നൽകിയ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് എംബസി മുഖാന്തരവും നോർക്ക-റൂട്ട്സ് മുഖാന്തരവും വരുന്ന അപേക്ഷകൾക്കും ഫീസ് ഈടാക്കും. ഫുട്ബാൾ കിരീടം നേടിയ ടീം അംഗങ്ങളെ ആദരിക്കുന്ന ദിവസം സെനറ്റ് ഹൗസ് ചുമരിൽ വി.സിക്കെതിരെയും കായിക പഠന വകുപ്പ് ഡയറക്ടർക്കെതിരെയും മോശമായ രീതിയിൽ പോസ്റ്റർ ഒട്ടിച്ച എസ്.എഫ്.ഐ നടപടിയെ സിൻഡിക്കേറ്റ് ഐകകണ്ഠ്യേന അപലപിച്ചു. ഡയറക്ടർക്കെതിരെ വ്യാജ പരാതി ഉണ്ടാക്കുന്നതിന് പിന്നിൽ ഒരു കോച്ചിനും രജിസ്ട്രാറുടെ ഓഫിസിലെ ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് ആരോപണമുയർന്നു.
സർവകലാശാല കക്ഷി ആവുന്ന കേസുകളിൽ യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥർ തയാറാക്കി നൽകുന്ന കുറിപ്പിന് കാര്യക്ഷമവും കൃത്യതയും ഇല്ലാത്തതിനാൽ കേസുകൾ പരാജയപ്പെടുന്നു എന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയിലേക്കുള്ള ഒരു സെനറ്റ് അംഗത്തെ വി. സി നാമനിർദേശം ചെയ്യും.
ആഗസ്റ്റ് അഞ്ച് മുതൽ ഒക്ടോബർ 13 വരെ സർക്കാറിെൻറ അനുവാദമില്ലാതെ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്ത സർവകലാശാല ജീവനക്കാർക്ക് ഹാജർ നൽകുന്ന അജണ്ട സർക്കാർ സെക്രട്ടറിയുടെ എതിർപ്പു കാരണം പിൻവലിച്ചു.അംഗങ്ങളും എതിർത്തു. വിദേശ പൗരത്വം സംബന്ധിച്ച പരാതിയില്‍ ലൈഫ് സയന്‍സ് പഠനവകുപ്പിലെ അധ്യാപകന് ഡോ. ജി. രാധാകൃഷ്ണപിള്ളക്ക് ചാര്‍ജ് മെമ്മോ നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.