വെള്ളിമാടുകുന്ന്: മനോവൈകല്യമുള്ള യുവതിയെ നിർത്തിയിട്ട ബസിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ്കുമാറിനു (38)വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.
2003 ലെ കാരന്തൂർ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യേഷ്കുമാറിെൻറ ജീവിതരീതികൾ ദുരൂഹമാണെന്നാണ് നാട്ടുകാർ പറയുന്നത്. കൃത്യമായ തൊഴിലില്ലാത്ത ഇയാൾ രാത്രിയിലാണ് ഏറെയും വീടുവിട്ടിറങ്ങുന്നതെന്നാണ് സമീപവാസികൾ പറയുന്നത്. ഇയാൾ ബസ് തൊഴിലാളിയായിരുന്നു.
സൈബർ സെല്ലിെൻറ സഹായത്തോടെ ജില്ലക്ക് പുറത്തും അന്വേഷണം നടക്കുന്നുണ്ട്. കേസിൽ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ് (38), പത്താം മൈൽ മേലേ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ(32) എന്നിവർ പൊലീസ് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സന്ധ്യയോടെ ചേവായൂരിലെ വീട്ടിൽനിന്ന് മാതാവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതിയെ മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്തുവെച്ച് സ്കൂട്ടറിലെത്തിയ ഗോപീഷും ഇന്ത്യേഷ്കുമാറും കയറ്റിക്കൊണ്ടുപോയി കോട്ടാപറമ്പയിലുള്ള ബസ് ഷെഡിൽ നിർത്തിയിട്ട ബസിൽ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിച്ചു.
പത്താം മൈലിലുള്ള ഷമീർ ഓട്ടോ വിളിച്ച് കോട്ടാപറമ്പിൽ എത്തി യുവതിയെ പീഡനത്തിനിരയാക്കി. ഗോപീഷ് മുണ്ടിക്കൽ താഴത്തുള്ള ഹോട്ടലിൽനിന്നും ഭക്ഷണം വാങ്ങി യുവതിക്ക് കൊടുക്കുകയും പിന്നീട് ഗോപീഷും ഷമീറും ചേർന്ന് യുവതിയെ ബൈക്കിൽ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാൻഡിനടുത്ത് രാത്രിയിൽ ഇറക്കി വിടുകയുമായിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റൻറ് കമീഷണർ കെ. സുദർശനാണ് അന്വേഷണചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.