കോഴിക്കോട്: സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ ഐ.ഇ.എഫ്.എഫ്.കെ (ഇൻഡിപെൻഡന്റ് ആൻഡ് എക്‌സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) 2022 എഡിഷൻ നവംബർ 12,13 തീയതികളിൽ കോഴിക്കോട്ട് നടക്കും.
ഈസ്റ്റ്ഹിൽ ആർട്ട് ഗാലറി ആൻഡ് കൃഷ്ണമേനോൻ മ്യൂസിയത്തിലെ തിയറ്ററാണ് വേദി. ദേശീയ-അന്തർദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി സിനിമകൾ മേളയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചിയേഴ്സ് ആണ് ഉദ്ഘാടന ചിത്രം. ജെ. ഗീതയുടെ റൺ കല്യാണിയാണ് സമാപന ചിത്രം. സിനിമകൾക്കുശേഷം അണിയറ പ്രവർത്തകരുമായുള്ള ചോദ്യോത്തര വേള, മീറ്റ് ദ ഡയറക്‌ടർ എന്നീ പരിപാടികൾ നടക്കും.
പ്രതിനിധി രജിസ്ട്രേഷന് 9895286711 എന്ന നമ്പറിലേക്ക് 500 രൂപ ഗൂഗിൾപേ/ഫോൺപേ ചെയ്ത് ഡീറ്റെയിൽസ് അതേ നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.