കോഴിക്കോട്: പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തതിൽ കോഴിക്കോട് താലൂക്കിൽ നടന്നത് വൻ തട്ടിപ്പെന്ന് അന്വേഷണ റിപ്പോർട്ട്. ഒരേ അക്കൗണ്ടിലേക്ക് പണം കൈമാറി 53 ലക്ഷം രൂപയുടെ ഇരട്ടിപ്പുണ്ടായതിനാൽ നഷ്ടമുണ്ടായെന്നും ഈ തുക അടിയന്തരമായി തിരിച്ചുപിടിക്കണമെന്നും സീനിയർ ഫിനാൻസ് ഓഫിസർ ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ശിപാർശ ചെയ്തു. വൻ തട്ടിപ്പും ഉദ്യോഗസ്ഥരുടെ ഭാഗത്ത് കടുത്ത അനാസ്ഥയുമാണ് സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
2018ലെ മഹാപ്രളയത്തെ തുടർന്ന് കോഴിക്കോട് താലൂക്കിൽ ദുരിതബാധിതരായ 20,000ത്തിലധികം പേർക്ക് അടിയന്തര ധനസഹായമായി 22 കോടി 35 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. റവന്യൂ ഉദ്യോഗസ്ഥരാണ് സഹായ വിതരണത്തിന് നേതൃത്വം നൽകിയത്. 77,600 രൂപ ബന്ധുവിെൻറ അക്കൗണ്ടിലേക്ക് പ്രളയദുരിതാശ്വാസ തുകയായി അനധികൃതമായി നൽകിയ ഉത്തരമേഖല റവന്യൂ വിജിലൻസ് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് വിശദമായ അന്വേഷണത്തിന് കലക്ടർ ഉത്തരവിട്ടത്.
ചേവായൂർ വില്ലേജിൽപെടുന്ന ബന്ധുവിെൻറ ബാങ്ക് അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ചതിനെക്കുറിച്ച് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറും പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കോഴിക്കോട് തഹസിൽദാറാണ് സംഭവം കലക്ടർക്ക് റിപ്പോർട്ട് ചെയ്തത്. റവന്യൂ മന്ത്രി കെ. രാജനും അന്വേഷണത്തിന് ഉത്തരവിടുകയുണ്ടായി.
ഒരു അക്കൗണ്ടിലേക്ക് ഒമ്പത് തവണ വരെ പ്രളയ ദുരിതാശ്വാസ ഫണ്ട് കൈമാറിയതായി ഫിനാൻസ് ഓഫിസറുെട റിപ്പോർട്ടിലുണ്ട്. മറ്റ് ചില അക്കൗണ്ടുകളിലേക്ക് നാലുവട്ടം തുകയിട്ടിട്ടുണ്ട്. അനർഹമായി കൈമാറിയ ഈ തുക തിരിച്ചുപിടിക്കണമെന്നാണ് ശിപാർശ. 1.17 കോടി രൂപ വിതരണം ചെയ്യാതെ സസ്പെൻസ് അക്കൗണ്ടിലുെണ്ടന്നും ഗുരുതരമായ അനാസ്ഥയാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.