കക്കോടി: ബാലുശ്ശേരി-കോഴിക്കോട് റോഡിൽ മുട്ടോളിക്കു സമീപം നിയന്ത്രണം വിട്ട ടിപ്പർ ബസിലിടിച്ച് 15 പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് ബാലുശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസിൽ എതിരെവന്ന ടിപ്പർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെയും ടിപ്പറിന്റെയും മുൻഭാഗം തകർന്നു.
ബസിലിടിച്ച ശേഷം ടിപ്പർ വശംതിരിഞ്ഞു. സമീപത്തെ വൈദ്യുതിക്കാലും മുറിഞ്ഞു. ടിപ്പറിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ വേങ്ങേരി തെക്കെ പെരുമുണ്ണിൽ ഷാജിയെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസെത്തി ആദ്യം ലോറിയും പിന്നീട് ബസും മാറ്റി.
എട്ടുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ഏഴുപേരെ ഇഖ്റ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: ഉള്ളിയേരി പുത്തലത്ത് പ്രവിത (37), ചേളന്നൂർ കുറുമ്പുറുകണ്ടി മീത്തൽ സംഗീത (22), ബാലുശ്ശേരി കുറ്റിയുള്ളതിൽ രാജീവൻ (55), കാക്കൂർ വാലോട്ടുമീത്തൽ ജിഷ, കിനാലൂർ കൈതോട്ട് റീന (36), മണവയൽ റൂബി ഖനിജ, അരീക്കര നൗഷാദ്, അബിന.
ഇഖ്റ ആശുപത്രിയിലുള്ളവർ: ചേളന്നൂർ പാണൽ വാഴയിൽ കണ്ടി പത്മരാജൻ, ബസ് ഡ്രൈവർ തെക്കയിൽ പ്രബീഷ്, ടിപ്പർ ഡ്രൈവർ വേങ്ങേരി തെക്കെ പെരുമുണ്ണിൽ ഷാജി, കാക്കൂർ ആലുങ്കൽ റജീന, ചേളന്നൂർ പാലോളി മീത്തൽ അശ്വതി, കുമാരസ്വാമി, പൂവക്കുന്നത് ഫെമിന, ബാലുശ്ശേരി അയമ്പടംകണ്ടി ഫിദ. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടിപ്പർ ഡ്രൈവർ ഷാജിക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.