കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികള്‍ അഭിമാനകരമായ രീതിയില്‍ മാറിവരുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോഴിക്കോട് ബീച്ച് ഗവ.ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബും നവീകരിച്ച പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡുകളും മൈക്രോബയോളജി ലാബും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലോകോത്തര നിലവാരമുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചുവെന്നും പ്രൈമറിതലം മുതൽ മെഡിക്കൽ കോളജ് വരെ ഈ മാറ്റം വ്യക്തമാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു മന്ത്രി വ്യക്തമാക്കി.
ടെലി കൊബാള്‍ട്ട് മെഷീന്, രണ്ടാമത് കാത്ത് ലാബ്, മില്‍ക്ക് ബാങ്ക്, െറസിഡന്‍സ് ഫ്ലാറ്റ് സമുച്ചയങ്ങള്‍ തുടങ്ങിയവയാണ് മെഡിക്കൽ കോളജിൽ ഉദ്ഘാടനം ചെയ്തത്.
ഹൃദ്രോഗികൾക്കായി 5.37 കോടി രൂപ ചെലവിലാണ് രണ്ടാമത്തെ കാത്ത് ലാബ് സ്ഥാപിച്ചത്. റേഡിയോ തെറപ്പി വിഭാഗത്തില്‍ ടെലി കൊബാള്‍ട്ട് മെഷീനും സ്ഥാപിച്ചു. ഗൈനക്കോളജി വിഭാഗത്തിൽ 99 ലക്ഷം രൂപ ചെലവില്‍ ഹൈഡിപ്പൻറന്സ് യൂനിറ്റ് ആരംഭിക്കുകയാണ്. ഇതിെൻറ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി 11 ലക്ഷം രൂപയും ഉപകരണങ്ങള്‍ വാങ്ങുന്നതിന് 80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജ് അറോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ. പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ.എ. നവീൻ, മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളുടെ സൂപ്രണ്ടുമാരായ ഡോ. സി. ശ്രീകുമാർ, ഡോ. ടി. പി രാജഗോപാൽ, ഡോ. കെ. വിജയൻ, ഡോ. എം.പി. ശ്രീജയൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ബീച്ച് ആശുപത്രിയില്‍ ആധുനിക ഹൃദ്രോഗ ചികിത്സ നടത്താന്‍ സൗകര്യങ്ങളോടുകൂടി 11 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കാത്ത്ലാബ്, കാത്ത് ഐ.സി.യു, എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍നിന്ന് 1.48 കോടി രൂപ ചെലവഴിച്ച് നവീകരിച്ച സ്ത്രീകളുടേയും പുരുഷന്മാരുടേയും പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡുകള്‍, എന്‍.എച്ച്.എം ഫണ്ടുപയോഗിച്ച് നവീകരിച്ച മൈക്രോ ബയോളജി ലാബ്, ചാര്‍ട്ടേഡ് അക്കൗണ്ട്സ് അസോസിയേഷെൻറ (ഐ.സി.എ.ഐ) സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച എമർജൻസി യൂനിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കോര്പറേഷന് മേയര്‍ ഡോ.ബീന ഫിലിപ്, ജില്ല കലക്ടര്‍ സാംബശിവ റാവു, വാര്‍ഡ് കൗണ്‍സിലര്‍, കെ.റംലത്ത്, ഡി.പി.എം ഡോ.നവീന്‍, എച്ച്.ഡി.സി പ്രതിനിധി ടി.ദാസന് എന്നിവര്‍ സംസാരിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. വി. ഉമ്മര്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.