Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആശുപത്രികളിൽ ലോകോത്തര...

ആശുപത്രികളിൽ ലോകോത്തര നിലവാരമുള്ള മാറ്റം സൃഷ്​ടിക്കാൻ സാധിച്ചു –മന്ത്രി കെ.കെ. ശൈലജ

text_fields
bookmark_border
ആശുപത്രികളിൽ ലോകോത്തര നിലവാരമുള്ള മാറ്റം   സൃഷ്​ടിക്കാൻ സാധിച്ചു –മന്ത്രി കെ.കെ. ശൈലജ
cancel
camera_alt

കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച കാ​ത്ത് ലാ​ബ്, മൈ​ക്രോ​ബ​യോ​ള​ജി ലാ​ബ്, പോ​സ്​​റ്റ്​ ഓ​പ​റേ​റ്റി​വ് വാ​ർ​ഡ്​ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ. ​പ്ര​ദീ​പ് കു​മാ​ർ എം.​എ​ൽ.​എ, ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​മാ​യി സ്വ​കാ​ര്യസം​ഭാ​ഷ​ണ​ത്തി​ൽ (photo: ബൈ​ജു കൊ​ടു​വ​ള്ളി)

കോ​ഴി​ക്കോ​ട്​: സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ അ​ഭി​മാ​ന​ക​ര​മാ​യ രീ​തി​യി​ല്‍ മാ​റി​വ​രു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ. കോ​ഴി​ക്കോ​ട് ബീ​ച്ച് ഗ​വ.​ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കാ​ത്ത് ലാ​ബും ന​വീ​ക​രി​ച്ച പോ​സ്​​റ്റ്​ ഓ​പ​റേ​റ്റി​വ് വാ​ര്‍ഡു​ക​ളും മൈ​ക്രോ​ബ​യോ​ള​ജി ലാ​ബും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള മാ​റ്റ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്നും പ്രൈ​മ​റി​ത​ലം മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ ഈ ​മാ​റ്റം വ്യ​ക്ത​മാ​ണെ​ന്നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്​​തു​ മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

ടെ​ലി കൊ​ബാ​ള്‍ട്ട് മെ​ഷീ​ന്‍, ര​ണ്ടാ​മ​ത് കാ​ത്ത് ലാ​ബ്, മി​ല്‍ക്ക് ബാ​ങ്ക്, ​െറ​സി​ഡ​ന്‍സ് ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഹൃ​ദ്രോ​ഗി​ക​ൾ​ക്കാ​യി 5.37 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ര​ണ്ടാ​മ​ത്തെ കാ​ത്ത് ലാ​ബ് സ്ഥാ​പി​ച്ച​ത്. റേ​ഡി​യോ തെ​റ​പ്പി വി​ഭാ​ഗ​ത്തി​ല്‍ ടെ​ലി കൊ​ബാ​ള്‍ട്ട് മെ​ഷീ​നും സ്​​ഥാ​പി​ച്ചു. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ 99 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ഹൈ​ഡി​പ്പ​ൻ​റ​ന്‍സ് യൂ​നി​റ്റ് ആ​രം​ഭി​ക്കു​ക​യാ​ണ്. ഇ​തി​‍െൻറ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍ക്കാ​യി 11 ല​ക്ഷം രൂ​പ​യും ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് 80 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​റോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ. ​പ്ര​ദീ​പ്‌ കു​മാ​ർ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ. ന​വീ​ൻ, മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ സൂ​പ്ര​ണ്ടു​മാ​രാ​യ ഡോ. ​സി. ശ്രീ​കു​മാ​ർ, ഡോ. ​ടി. പി ​രാ​ജ​ഗോ​പാ​ൽ, ഡോ. ​കെ. വി​ജ​യ​ൻ, ഡോ. ​എം.​പി. ശ്രീ​ജ​യ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ബീ​ച്ച്​ ആ​ശു​പ​ത്രി​യി​ല്‍ ആ​ധു​നി​ക ഹൃ​ദ്രോ​ഗ ചി​കി​ത്സ ന​ട​ത്താ​ന്‍ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി 11 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍മി​ച്ച കാ​ത്ത്​​ലാ​ബ്, കാ​ത്ത് ഐ.​സി.​യു, എം.​എ​ല്‍.​എ​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ല്‍നി​ന്ന് 1.48 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച സ്ത്രീ​ക​ളു​ടേ​യും പു​രു​ഷ​ന്മാ​രു​ടേ​യും പോ​സ്​​റ്റ്​ ഓ​പ​റേ​റ്റി​വ് വാ​ര്‍ഡു​ക​ള്‍, എ​ന്‍.​എ​ച്ച്.​എം ഫ​ണ്ടു​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച മൈ​ക്രോ ബ​യോ​ള​ജി ലാ​ബ്, ചാ​ര്‍ട്ടേ​ഡ്‌ അ​ക്കൗ​ണ്ട്സ് അ​സോ​സി​യേ​ഷ​െൻറ (ഐ.​സി.​എ.​ഐ) സി.​എ​സ്.​ആ​ർ ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച എ​മ​ർ​ജ​ൻ​സി യൂ​നി​റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് മ​ന്ത്രി നി​ര്‍വ​ഹി​ച്ച​ത്. എ.​പ്ര​ദീ​പ് കു​മാ​ര്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ര്‍പ​റേ​ഷ​ന്‍ മേ​യ​ര്‍ ഡോ.​ബീ​ന ഫി​ലി​പ്, ജി​ല്ല ക​ല​ക്ട​ര്‍ സാം​ബ​ശി​വ റാ​വു, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍, കെ.​റം​ല​ത്ത്, ഡി.​പി.​എം ഡോ.​ന​വീ​ന്‍, എ​ച്ച്.​ഡി.​സി പ്ര​തി​നി​ധി ടി.​ദാ​സ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ജ​യ​ശ്രീ വി ​സ്വാ​ഗ​ത​വും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വി. ഉ​മ്മ​ര്‍ ഫാ​റൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Shailaja Teacher
Next Story