താമരശ്ശേരി: നികുതിയടക്കാതെ റോഡിലിറക്കിയ ആഡംബര കാറിന് മോട്ടോർ വാഹന വകുപ്പ് 35,000 രൂപ പിഴ ചുമത്തി.
ദുബൈയിൽനിന്ന് കഴിഞ്ഞ മാർച്ചിൽ കേരളത്തിൽ എത്തിച്ച് ഇതുവരെ നികുതി അടക്കാതെ റോഡിലിറക്കിയ മലപ്പുറം സ്വദേശിയുടെ റോൾസ് റോയ്സ് കാറിനാണ് കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് എം.വി.ഐ അനൂപ് മോഹനെൻറ നേതൃത്വത്തിലുള്ള സംഘം താമരശ്ശേരിയിൽ വെച്ച് പിടികൂടി പിഴ ചുമത്തിയത്.
പതിവ് വാഹന പരിശോധനക്കിടെ എത്തിയ വാഹനം പരിശോധിച്ചപ്പോഴാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. എ.എം.വി.ഐമാരായ രാജേഷ്, ധനുഷ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.