കൊടുവള്ളി: രാത്രി കാല പട്രോളിങ്ങിനിടെ പൊലീസ് വാഹനത്തിൽ ഇടിച്ചു കടന്നുകളഞ്ഞ കാർ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായാറാഴ്ച്ച പുലർച്ചെ നാലോടെ എസ്.ഐ രാജെൻറ നേതൃത്വത്തിൽ പട്രോളിങ് നടത്തുകയായിരുന്ന കൊടുവള്ളി പൊലീസ് സിറാജ് ബൈപാസ് റോഡിൽ സംശയാസ്പദമായ രീതിയിൽ നിർത്തിയിട്ടിരുന്ന KL-57 T 1510 എന്ന നമ്പറിലുള്ള കാർ പരിശോധിക്കാനുള്ള ശ്രമത്തിനിടെ പൊലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു.
ഇതിനിടെ കാർ പൊലീസ് ജീപ്പിൽ ഇടിക്കുകയും ജീപ്പിന് കേടുപാട് സംഭവിക്കുകയും ചെയ്തു.
കാറിൽ നാലുപേർ ഉണ്ടായിരുന്നതായും ഇവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. കാറിെൻറ ആർ.സി ഉടമയെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തെ തുടർന്ന് ഞായറാഴ്ച്ച ഉച്ചയോടെ കാർ കസ് റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസിെൻറ കൃത്യ നിർവഹണത്തെ തടസ്സപ്പെടുത്തൽ,പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് നാലു പേർക്കെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.