കാറിൽ കെട്ടിയിട്ട സുഹൈലിനെ നാട്ടുകാർ പുറത്തെടുത്തപ്പോൾ

എ.ടി.എമ്മിൽ പണം നിറക്കാൻ പോകുകയായിരുന്നയാളെ ആക്രമിച്ച് 25 ലക്ഷം കവർന്നതായി പരാതി

കൊ​യി​ലാ​ണ്ടി: എ.​ടി.​എ​മ്മി​ല്‍ നി​റ​ക്കാ​ൻ പ​ണ​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ആ​ക്ര​മി​ച്ച് 25 ല​ക്ഷം രൂ​പ ക​വ​ര്‍ന്ന​താ​യി പ​രാ​തി. പ​യ്യോ​ളി സ്വ​ദേ​ശി സു​ഹൈ​ലാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ കാ​ട്ടി​ല​പ്പീ​ടി​ക​യി​ൽ നി​ര്‍ത്തി​യി​ട്ട കാ​റി​നു​ള്ളി​ൽ ആ​ളെ കെ​ട്ടി​യി​ട്ട​നി​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ ക​ണ്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. കാ​റി​ലും മു​ഖ​ത്തും മു​ള​കു​പൊ​ടി വി​ത​റി കാ​റി​ന്റെ സീ​റ്റു​ക​ൾ​ക്കു​ള്ളി​ൽ കൈ​യും കാ​ലും കെ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ത്യ വ​ൺ എ.​ടി.​എ​മ്മി​ല്‍ പ​ണം നി​റ​ക്കാ​ൻ ചു​മ​ത​ല​യു​ള്ള​യാ​ളാ​ണ് താ​നെ​ന്നാ​ണ് ഇ​യാ​ൾ നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​ത്.

രാ​വി​ലെ 11ഓ​ടെ കൊ​യി​ലാ​ണ്ടി​യി​ലെ എ.​ടി.​എ​മ്മി​ല്‍നി​ന്ന് പ​ണ​മെ​ടു​ത്ത് അ​രി​ക്കു​ളം കു​രു​ടി​മു​ക്കി​ലെ എ.​ടി.​എ​മ്മി​ൽ പോ​ക​വെ വ​ഴി​യി​ല്‍വെ​ച്ച് ഒ​രു സ്ത്രീ ​വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ​പെ​ട്ടു. ഇ​വ​രെ വാ​ഹ​നം ത​ട്ടി​യെ​ന്ന് ക​രു​തി പു​റ​ത്തി​റ​ങ്ങി​യ സു​ഹൈ​ലി​നു​നേ​രെ പ​ര്‍ദ്ദ ധ​രി​ച്ചെ​ത്തി​യ ഒ​രു​സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്ക​ടി​യേ​റ്റ് ബോ​ധ​മ​റ്റ​നി​ല​യി​ലാ​യെ​ന്നും ബോ​ധം വ​ന്ന​പ്പോ​ഴാ​ണ് കാ​ട്ടി​ല​പ്പീ​ടി​ക​യി​ല്‍ കാ​റി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ കി​ട​ക്കു​ക​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു. കൊ​യി​ലാ​ണ്ടി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. യു​വാ​വി​നെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Complaint that the man who was going to fill the ATM was attacked and robbed of 25 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.