കൊയിലാണ്ടി: ഫുട്ബാൾ പരിശീലനം അടുത്തറിയാനും മനസ്സിലാക്കാനും പഴയകാലത്തെ ഫുട്ബാൾ താരങ്ങളുമായി കൂടിക്കാഴ്ച നടത്താനും വിദേശ കോച്ചുമാരെത്തി. മറഡോണയെ വാർത്തെടുത്ത അർജന്റിനോസ് ജൂനിയോസ് ഫുട്ബാൾ അക്കാദമിയിലെ പരിശീലകരായ മാറ്റിയാസ് അക്കോസ്റ്റ, അലിജാൻഡ്രോ ലിനോ എന്നിവർ കൊയിലാണ്ടിയിലെത്തി. സ്റ്റേഡിയം പരിസരത്ത് വെറ്ററൻസ് ഫുട്ബാൾ താരങ്ങൾ സ്വീകരിച്ചു.
മുൻ താരങ്ങളായ എൽ.എസ്. ഋഷിദാസ്, കെ.ടി. വിനോദ് കുമാർ, ബാബു, ഗോപി, ബ്രിജേഷ് എന്നിവരും കൂടിക്കാഴ്ച നടത്തി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ചലഞ്ചേഴ്സ് ഫുട്ബാൾ ക്ലബാണ് അർജന്റിന ജൂനിയർ ക്ലബുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ ഫുട്ബാൾ അക്കാദമി ആരംഭിക്കുന്നത് ഇതിന്റെ പ്രവർത്തനത്തിനായാണ് കോച്ചുകളെത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിക്കാനും പരിശീലനങ്ങൾ വിലയിരുത്താനുമാണ് ഫുട്ബാൾ അക്കാദമികളും ക്ലബുകളും സന്ദർശിക്കുന്നത് ഇതിന്റെ ഭാഗമായാണെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.