ബൈക്ക് യാത്രിക​െൻറ മരണം: ലോറി ഡ്രൈവറുടെ ലൈസൻസ് അയോഗ്യമാക്കി

കൊ​യി​ലാ​ണ്ടി: ബൈ​ക്ക് യാ​ത്രി​ക​ൻ ലോ​റി ക​യ​റി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് വ​ർ​ഷ​ത്തേ​ക്ക് അ​യോ​ഗ്യ​മാ​ക്കി. ചേ​മ​ഞ്ചേ​രി വെ​റ്റി​ല​പ്പാ​റ റ​ഷീ​ദ കോ​ട്ടേ​ജി​ൽ അ​ബ്​​ദു​ൽ മ​നാ​ഫ് (47) ലോ​റി ക​യ​റി മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​ണ് ദേ​ശീ​യ പാ​ത​യി​ൽ ന​ഗ​ര​സ​ഭ ബ​സ്​​സ്​​റ്റാ​ൻ​ഡി​നു സ​മീ​പം അ​പ​ക​ടം ന​ട​ന്ന​ത്.

മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്​​പെ​ക്​​ട​ർ പി. ​സ​ന​ൽ​കു​മാ​ർ ന​ൽ​കി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ജോ. ​ആ​ർ.​ടി.​ഒ പി. ​രാ​ജേ​ഷാ​ണ് ലോ​റി ഡ്രൈ​വ​ർ ആ​ബി​ദ് ഖാ​ൻ പ​ഠാ​െൻറ ലൈ​സ​ൻ​സ് അ​യോ​ഗ്യ​മാ​ക്കി​യ​ത്. ലോ​റി​യു​ടെ പി​റ​കി​ലെ ന​മ്പ​ർ മ​റ​ഞ്ഞു​കി​ട​ന്ന​തി​ന് 5,000 രൂ​പ പി​ഴ​യു​മി​ട്ടു.

Tags:    
News Summary - Death of bike rider: Lorry driver's license revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.