കൊയിലാണ്ടി: റെയിൽവേ പാളം മുറിച്ചു കടക്കുന്നത് ഒഴിവാക്കാൻ നിർമിച്ച ബപ്പൻകാട് അടിപ്പാത ഉപയോഗ ശൂന്യം. മഴ തുടങ്ങിയാൽ അടിപ്പാതയിൽ വെള്ളം നിറയും. ഇതോടെ ഈ വഴിയുള്ള ഗതാഗതവും കാൽനടയും നിലക്കും.
ഇതേതുടർന്ന് അടിപ്പാതയുടെ രണ്ടു ഭാഗത്തേയും പ്രവേശന ഭാഗം ഇപ്പോൾ ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലം മാത്രമായി മാറി.
50 ലക്ഷത്തിലധികം ചെലവഴിച്ചു നിർമിച്ച പാതയാണ് ഇത്തരത്തിൽ ഉപയോഗശൂന്യം . നാല് മാസത്തോളം മാത്രമാണ് അടിപ്പാത ഉപയോഗിച്ചത്. പ്രവേശന ഭാഗങ്ങളിൽ മാത്രമാണ് വെള്ളം ഒഴിഞ്ഞ് നിൽക്കുന്നത്. അവിടെയാണ് ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്ങ്.
റെയിൽവേ പാത മുറിച്ച് കടക്കുന്നതിനുള്ള ബുദ്ധിമുട്ടിനെ തുടർന്നാണ് അടിപ്പാത നിർമ്മിച്ചത്. നേരത്തെ റെയിൽവേ ഗേറ്റ് നിലനിന്നിരുന്ന ഭാഗത്തുകൂടെ വേണം റെയിൽ പാളം മുറിച്ചുകടക്കാൻ. വളവു കഴിഞ്ഞ ഉടനെയാണ് ഈ ഭാഗം .ട്രെയിൻ വരുന്നത് ശ്രദ്ധയിൽ പെട്ടെന്നു വരില്ല. നിരവധി അപകടങ്ങൾ നടന്നതിനെ തുടർന്നാണ് അടിപ്പാത പണിതത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.