കോഴിക്കോട്: സിവിൽ സർവിസ് പരീക്ഷയിൽ റാങ്കിന്റെ ആഹ്ലാദം കോഴിക്കോട് നഗരത്തിനും. 268ാം റാങ്കുകാരിയായ മേഘ ദിനേശാണ് കോഴിക്കോട്ടും റാങ്കിന്റെ മധുരം എത്തിച്ചത്. പരീക്ഷക്ക് എറണാകുളത്തെ വിലാസമാണ് നൽകിയത് എന്നതിനാൽ മേഖയെ എറണാകുളത്തുകാരിയായാണ് അധികൃതർ എണ്ണിയത്. എറണാകുളം സിവിൽ സർവിസ് അക്കാദമിയിൽ പഠിക്കാനുള്ള സൗകര്യത്തിനാണ് അവിടെ താമസിച്ചിരുന്നത്.
കോഴിക്കോട് പൊറ്റമ്മൽ വാട്ടർ ടാങ്ക് റോഡിൽ ‘നേഹാസ്’ ആണ് മേഖയുടെ വീട്. പിതാവ് ദിനേശ് മധ്യപ്രദേശിൽ വർധമാൻ ഫാബ്രിക്സിൽ ചീഫ് മാനേജരാണ്. മാതാവ് പ്രിയംവദ ചാത്തമംഗലത്തുകാരിയാണ്. സഹോദരി നേഹ ദിനേശ് കാനറ ബാങ്കിൽ ഓഫിസർ. കോഴിക്കോട് ജനിച്ചുവളർന്ന മേഘ മൂന്നാം ക്ലാസുവരെ ചേവായൂർ പ്രസന്റേഷൻ സ്കൂളിലെ പഠനത്തിനുശേഷം പിതാവിന്റെ ജോലി സ്ഥലമായ ഭോപാലിലേക്ക് പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.