കോഴിക്കോട്: പത്രിക സമർപ്പണത്തിനുള്ള അവസാന ദിവസം പിന്നിട്ടപ്പോൾ കോർപറേഷനിലേക്ക് മത്സരിക്കാൻ പരിചയ സമ്പന്നരുടെ വലിയ നിര. 75 അംഗ കൗൺസിലിലേക്ക് ജനവിധി തേടാനിറങ്ങിയത് 20 സിറ്റിങ് കൗൺസിലർമാരും 23 മുൻ കൗൺസിലർമാരും. ഏറ്റവുമധികം സിറ്റിങ് കൗൺസിലർമാർ മത്സരിക്കുന്നത് ബി.ജെ.പിയിൽനിന്നും സി.പി.എമ്മിൽനിന്നുമാണ്. അഞ്ചുവീതം. ബി.ജെ.പിയുടെ ഏഴ് കൗൺസിലർമാരിൽ അഞ്ചാളും വീണ്ടും മത്സരിക്കുന്നു. സി.പി.എമ്മിെൻറ 43 കൗൺസിലർമാരിൽ രണ്ട് സ്ഥിരം സമിതി ചെയർമാന്മാരടക്കമാണ് അഞ്ച് പേർ മത്സരിക്കുന്നത്. കഴിഞ്ഞ നഗരസഭ കൗൺസിലിലെ മൊത്തം ഏഴ് സ്ഥിരം സമിതി അധ്യക്ഷരിൽ നാലു പേരും മത്സര രംഗത്തുണ്ട്.
വീണ്ടും മത്സരിക്കുന്ന കൗൺസിലർമാർ (പേര്, പാർട്ടി, വാർഡ് ക്രമത്തിൽ): കെ.സി. ശോഭിത -കോൺ (12 പാറോപ്പടി), ഇ. പ്രശാന്ത് കുമാർ -ബി.ജെ.പി (13 സിവിൽ സ്േറ്റഷൻ), സി.പി. ശ്രീകല -ലീഗ്- (20 പൂളക്കടവ്), അനിത രാജൻ -എൻ.സി.പി (21 ചേവായൂർ), കെ.ടി. സുഷാജ് -സി.പി.എം (26 പറയഞ്ചേരി), എം.സി. അനിൽ കുമാർ -സി.പി.എം (28 കുതിരവട്ടം), എം.പി. സുരേഷ് -സി.പി.എം (31 കുറ്റിയിൽ താഴം), എം.സി. സുധാമണി- കോൺ (36 കല്ലായി), കെ. നിർമല- ലീഗ് സ്വതന്ത്ര, നമ്പിടി നാരായണൻ -ബി.ജെ.പി (ഇരുവരും 37 പന്നിയങ്കര), ആയിഷാബി പാണ്ടികശാല -ലീഗ് (39 തിരുവണ്ണൂർ), പി.സി. രാജൻ -സി.പി.എം (46 ചെറുവണ്ണൂർ വെസ്റ്റ്), എം. ഗിരിജ -സി.പി.എം (47 ബേപ്പൂർ പോർട്ട്) ഷൈമ പൊന്നത്ത്- ബി.ജെ.പി (49 മാറാട്), എൻ. സതീശ് കുമാർ -ബി.ജെ.പി (51 പുഞ്ചപ്പാടം), പി. ഉഷാദേവി -കോൺ (59 ചാലപ്പുറം), തോമസ് മാത്യു -എൽ.ജെ.ഡി (61 വലിയങ്ങാടി), സൗഫിയ അനീഷ് -ലീഗ് (66 വെള്ളയിൽ), നവ്യ ഹരിദാസ് -ബി.ജെ.പി (69 കാരപ്പറമ്പ്), ആശ ശശാങ്കൻ -സി.പി.ഐ (71 അത്താണിക്കൽ).
വീണ്ടും മത്സരിക്കുന്ന മുൻ കൗൺസിലർമാർ: ഒ. സദാശിവൻ- 10 വേങ്ങേരി, കെ. സത്യൻ- 13 സിവിൽ, എം.പി. ഹമീദ്- 16 മൂഴിക്കൽ, ഇ.എം. സോമൻ- 19 മെഡിക്കൽ കോളജ്, വി. പ്രസന്ന- 24 കുടിൽതോട്, കവിത അരുൺ- 30 കൊമ്മേരി, എൻ.സി. മോയിൻകുട്ടി- 35 ആഴ്ചവട്ടം, ഒ. രാജഗോപാൽ- 37 പന്നിയങ്കര, നബീസ സെയ്തു -41 അരീക്കാട്, ടി. രജനി- 48 ബേപ്പൂർ, കെ.കെ. സൈഫുന്നിസ- 52 അരക്കിണർ, സി.പി. മുസഫർ അഹമ്മദ്- 54 കപ്പക്കൽ, ബ്രസീലിയ ഷംസുദ്ദീൻ- 55 പയ്യാനക്കൽ, കെ. മൊയ്തീൻ കോയ- 58 കുറ്റിച്ചിറ, പി.കെ. നാസർ- 60 പാളയം, സക്കരിയ പി. ഹുസൈൻ- 60 പാളയം, പി. ദിവാകരൻ- 63 തിരുത്തിയാട്, സി.പി. സുലൈമാൻ- 67 തോപ്പയിൽ, ടി. കൃഷ്ണദാസ്- 70 ഇൗസ്റ്റ്ഹിൽ, സി.എസ്. സത്യഭാമ- 71 അത്താണിക്കൽ, സി.പി. സലീം -72 വെസ്റ്റ്ഹിൽ, ടി.കെ. സൗദാബി- 74 പുതിയങ്ങാടി, വി.കെ. മോഹൻദാസ്- 75 പുതിയാപ്പ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.