കോഴിക്കോട്: ജില്ലയില്‍ ഇന്ന് 66 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടുപേരും, ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ആറു പേരും ഇതില്‍ ഉള്‍പ്പെടും. 52 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ആറു പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. അതേസമയം, ചികിത്സയിലുണ്ടായിരുന 71 പേര്‍ രോഗമുക്തരായി.
കോഴിക്കോട് ജില്ലക്കാരായ അഞ്ചു പേരാണ് മറ്റു ജില്ലകളില്‍ ചികിത്സയിലുള്ളത്. മറ്റു ജില്ലയില്‍നിന്നുള്ള 88 പേര്‍ കോഴിക്കോട്ട് ചികിത്സയിലുണ്ട്.
ഇന്ന് 2141 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 4428 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇന്ന് പുതുതായി വന്ന 540 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 13784 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 81340 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് വന്ന 105 പേര്‍ ഉള്‍പ്പെടെ 984 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ ഇന്ന് വന്ന 336 പേര്‍ ഉള്‍പ്പെടെ ആകെ 3358 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 614 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2696 പേര്‍ വീടുകളിലും, 48 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 24 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 28177 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.