കോഴിക്കോട്: നീണ്ട ഇടവേളക്കു ശേഷം കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽനിന്ന് ബംഗളൂരുവിലേക്ക് ഒരു ഡബ്ൾബെൽ. സൂപ്പർ ഡീലക്സ് ബസാണ് ഓണക്കാല സ്പെഷൽ സർവിസായി ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ബംഗളൂരുവിലേക്ക് യാത്രപുറപ്പെട്ടത്.
ലോക്ഡൗണും കോവിഡ് ഭീതിയും കാരണം നിർത്തലാക്കിയ അന്തർസംസ്ഥാന സർവിസുകൾ ഓണക്കാലത്ത് സ്പെഷൽ സർവിസായി പുനരാരംഭിക്കുകയായിരുന്നു. മാർച്ച് 20നായിരുന്നു അവസാനമായി കോഴിക്കോട്- ബംഗളൂരു റൂട്ടിൽ െക.എസ്.ആർ.ടി.സി ഓടിയത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് യാത്ര പുനരാരംഭിച്ചതെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ പറഞ്ഞു.
ഓൺലൈനായാണ് റിസർവേഷൻ നടത്തിയത്. സാനിെറ്റെസറടക്കമുള്ള സൗകര്യങ്ങൾ ബസിൽ ഒരുക്കി. യാത്രക്കാരെല്ലാം ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്തിരുന്നു. കണ്ടക്ടർ ടിക്കറ്റ് പരിശോധിച്ചതും ഓൺലൈനായാണ്. കണ്ടക്ടറും ഡ്രൈവറും മുൻഭാഗത്തെ പ്രേത്യക കാബിനിൽ തന്നെ ഇരിക്കുകയായിരുന്നു.
രാവിലെ എട്ടിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട ബസ് ആറുമണിയോടെയാണ് ബംഗളൂരുവിലെത്തിയത്. രാത്രി 10.45നാണ് കോഴിക്കോട്ടേക്ക് തിരിച്ചുള്ള ട്രിപ്. അടുത്ത മാസം ആറു വെര ദിവസവും ഒരു ബസാണ് ഓണക്കാല സ്പെഷൽ സർവിസ് നടത്തുന്നത്. റിസർവേഷൻ ചാർജടക്കം 608 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇടക്കുള്ള സ്റ്റോപ്പുകളിലേക്ക് ടിക്കറ്റെടുക്കാനാവില്ല. മൈസൂരുവിലേക്ക് പോകേണ്ടവർ ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക് നൽകി വഴിയിൽ ഇറങ്ങേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.