അം​ഗ​ൻ​വാ​ടി​യു​ടെ ആ​ധാ​രം കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

കു​ന്ദ​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 15ാം വാ​ർ​ഡി​ലെ ഒ​ഴ​യാ​ടി അം​ഗ​ൻ​വാ​ടി​യു​ടെ ആ​ധാ​രം കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. മ​ഴ പെ​യ്താ​ൽ വെ​ള്ളം ക​യ​റു​ന്ന താ​ഴ്ന്ന സ്ഥ​ല​ത്തു​ള്ള​തും ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള​തു​മാ​യ കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വാ​ർ​ഡ് മെം​ബ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ആ​ധാ​രം കാ​ണാ​താ​യ​തി​നെ കു​റി​ച്ച് അ​റി​യു​ന്ന​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം എ​ട്ട് ല​ക്ഷം രൂ​പ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് മൂ​ന്ന് ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യാ​ണ് കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് പാ​സാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അം​ഗ​ൻ​വാ​ടി ഭൂ​മി​യു​ടെ ത​രം നോ​ക്കാ​ൻ വേ​ണ്ടി ആ​ധാ​രം ചോ​ദി​ച്ച​പ്പോ​ഴാ​ണ് കാ​ണാ​നി​ല്ലെ​ന്ന് അ​റി​യു​ന്ന​തെ​ന്ന് വാ​ർ​ഡ് മെം​ബ​ർ ലി​ബി​ന രാ​ജേ​ഷ് പ​റ​ഞ്ഞു. ആ​ധാ​ര​ത്തി​ന് വേ​ണ്ടി പ​ഞ്ചാ​യ​ത്തി​ൽ വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വാ​ർ​ഡ് മെം​ബ​ർ പ​റ​ഞ്ഞു. മൂ​ന്ന​ര സെ​ന്റ് സ്ഥ​ല​ത്താ​ണ് അം​ഗ​ൻ​വാ​ടി സ്ഥി​തി ചെ​യ്യു​ന്ന​ത്. താ​ഴെ നി​ല​യി​ൽ അം​ഗ​ൻ​വാ​ടി​യും മു​ക​ളി​ൽ സാം​സ്കാ​രി​ക നി​ല​യ​വു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​ന്നാ​ൽ മ​ഴ പെ​യ്താ​ൽ സാം​സ്കാ​രി​ക നി​ല​യം ചോ​രു​ക​യും വെ​ള്ളം അം​ഗ​ൻ​വാ​ടി​യി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ക​യും ചെ​യ്യും. അ​തേ​സ​മ​യം ഈ ​ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​രു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഒ​ഴ​യാ​ടി അം​ഗ​ൻ​വാ​ടി​ക്ക് വേ​ണ്ടി സ്ഥ​ലം ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നും ആ​ധാ​രം നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ക​ണ്ടി​ട്ടി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി. ​അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Complaint that the documents of Anganwadi is not visible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.