റ​വ​ന്യൂ ജി​ല്ല ശാ​സ്ത്രോ​ത്സ​വം; കു​ന്ദ​മം​ഗ​ല​ത്ത് നാ​ളെ തു​ട​ക്കം

കു​ന്ദ​മം​ഗ​ലം: കോ​ഴി​ക്കോ​ട് റ​വ​ന്യൂ ജി​ല്ല ശാ​സ്ത്രോ​ത്സ​വം ഒ​ക്ടോ​ബ​ർ 25ന് ​കു​ന്ദ​മം​ഗ​ല​ത്ത് തു​ട​ക്കം കു​റി​ക്കും. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ ആ​റാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള കു​ന്ദ​മം​ഗ​ലം എ​ച്ച്.​എ​സ്.​എ​സി​ലും എ.​യു.​പി.​എ​സി​ലും ഗ​ണി​ത​ശാ​സ്ത്ര മേ​ള മ​ർ​ക്ക​സ് ഗേ​ൾ​സി​ലും സാ​മൂ​ഹി​ക ശാ​സ്ത്ര​മേ​ള മ​ർ​ക്ക​സ് ബോ​യ്സി​ലും ശാ​സ്ത്ര​മേ​ള മർ​ക്ക​സ് ഗേ​ൾ​സി​ലും ഐ.​ടി മേ​ള, വി.​എ​ച്ച്.​എ​സ്.​ഇ വെ​ക്കേ​ഷ​ന​ൽ എ​ക്സ്പോ, ക​രി​യ​ർ ഫെ​യ​ർ എ​ന്നി​വ കു​ന്ദ​മം​ഗ​ലം എ​ച്ച്.​എ​സ്.​എ​സി​ലും ന​ട​ക്കും. മേ​ള​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട് മ​ണി മു​ത​ൽ കു​ന്ദ​മം​ഗ​ലം എ​ച്ച്.​എ​സ്.​എ​സി​ൽ ന​ട​ക്കും. ഭ​ക്ഷ​ണം കു​ന്ദ​മം​ഗ​ലം എ​ച്ച്.​എ​സ്.​എ​സി​ലാ​ണ് ഒ​രു​ക്കി​യ​ത്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സി. ​മ​നോ​ജ് കു​മാ​ർ, മീ​ഡി​യ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഫി​റോ​സ്, ക​ൺ​വീ​ന​ർ പി. ​അ​ബ്ദു​ൽ ജ​ലീ​ൽ, കോ-​ക​ൺ​വീ​ന​ർ എം.​എ. സാ​ജി​ദ്, എ​ക്സ്പോ ക​ൺ​വീ​ന​ർ​മാ​രാ​യ സ​ജി​ത്ത്, പി. ​ജാ​ഫ​ർ, ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ൺ​സ​ലി​ങ് സെ​ൽ കോ​ഓ​ഡി​നേ​റ്റ​ർ സ​ക്ക​രി​യ എ​ളേ​റ്റി​ൽ, ഫാ​ത്തി​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Revenue District Science Festival; Starting tomorrow at Kunnamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.