കുന്ദമംഗലം: തിരക്കേറിയ കട്ടാങ്ങൽ അങ്ങാടിയിൽ െഡ്രയിനേജ് പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ചത് ദുരിതമായി. അങ്ങാടിക്ക് മധ്യത്തിലായി 15 ദിവസത്തോളമായി 70 മീറ്റർ നീളത്തിൽ കിടെങ്ങടുത്ത് പ്രവൃത്തി നിർത്തി വെച്ചിരിക്കുകയാണ്.
ഇരുപതോളം പലചരക്ക് കടകൾ, ഒരു ബാങ്ക്, മൂന്ന് ലാബുകൾ, ഒരുെഡൻറൽ ക്ലിനിക്, ഒരു മെഡിക്കൽ ഷോപ് എന്നിവ പ്രവർത്തിക്കുന്നതിന് മുന്നിലായാണ് വലിയ ആഴത്തിൽ കിടങ്ങ് കുഴിച്ചത്. കടകളിലേക്ക് പ്രവേശിക്കുന്നതിന് മരപ്പലകകൾ ഇട്ടിരിക്കയാണ്. എന്നാൽ, പലക തെന്നിയും സൈഡ് ഇടിഞ്ഞും അപകട സാധ്യത നില നിൽക്കുന്നുണ്ട്. കടകളിൽ കച്ചവടവും കുറഞ്ഞു.
കളൻതോടിൽനിന്ന് വരുന്ന നേരത്തേയുള്ള ഓവ് ചാലുമായി ബന്ധിപ്പിക്കാൻ പുതുതായി തുടങ്ങിയ പ്രവൃത്തിയാണ് തടസ്സപ്പെട്ടത്.
ഇവിടെ സ്വകാര്യ വ്യക്തികൾ സർക്കാർ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നും സർവേ നടത്തിയാണ് പ്രവൃത്തി നടത്തേണ്ടത് എന്നും ചിലർ പരാതിപ്പെട്ടതോടെയാണ് കരാറുകാരൻ ജോലി നിർത്തിവെച്ചത്. സർവേ നടപടികൾ തുടങ്ങുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടുമില്ല. ഫലത്തിൽ പൊതുജനങ്ങളും കച്ചവടക്കാരുമാണ് ബുദ്ധിമുട്ടിലായത്.
ഓവ്ചാൽ പ്രവൃത്തി പൂർത്തീകരിച്ച് മുകളിൽ സ്ലാബിട്ട് ജനങ്ങൾക്കും വ്യാപാരികൾക്കും ഉണ്ടായ പ്രയാസം പരിഹരിക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.