കുന്ദമംഗലം: സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പൊലീസ് സ്റ്റേഷനായി കുന്ദമംഗലത്തെ തെരഞ്ഞെടുത്തു. സംസ്ഥാന പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി അധ്യക്ഷനായ കമ്മിറ്റിയാണ് പൊലീസ് സ്റ്റേഷൻ അവാർഡ് പ്രഖ്യാപിച്ചത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മികവുറ്റ പ്രവർത്തനവും കേസ് തെളിയിക്കുന്നതിൽ കാണിച്ച മിടുക്കുമാണ് അവാർഡ് ലഭിക്കാൻ കാരണമായത്. പാലക്കാട് സ്വദേശിയായ സ്റ്റേഷൻ എസ്.എച്ച്.ഒ സുജിത് കുമാറിന്റെയും പ്രിൻസിപ്പൽ എസ്.ഐ വിഷ്ണു പ്രസാദിന്റെയും നേതൃത്വത്തിലാണ് അഡീഷനൽ എസ്.ഐയും നാല് എസ്.ഐമാരും നാൽപതിനടുത്ത് വരുന്ന പൊലീസ് ഉദ്യോഗസ്ഥരും ഇവിടെ ജോലിചെയ്യുന്നത്. പരാതിയില്ലാത്തവിധം ജാഗ്രതയോടെ പൊതുജനങ്ങളുമായി സൗഹൃദ അന്തരീക്ഷത്തിൽ പ്രവർത്തക്കുന്നതുംപുരസ്കാര നേട്ടത്തിന് സഹായകമായി.
കുറ്റകൃത്യങ്ങൾ തടയുന്നതിലും ട്രാഫിക് തടസ്സങ്ങൾ പരിഹരിക്കുന്നതിലും മികച്ച പ്രവർത്തനമാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയത്.പൊലീസ് സ്റ്റേഷന്റെ മികച്ച ഭൗതിക സാഹചര്യവും അവാർഡ് ലഭിക്കുന്നതിൽ നിർണായകമായി. പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഷന്, പി.ടി.എ റഹീം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 1.49 കോടി രൂപ ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ 6500 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമിച്ച പുതിയ കെട്ടിടം 2021 ഫെബ്രുവരി അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.ചാത്തമംഗലം എൻ.ഐ.ടിയിലെ ആർക്കിടെക്ചറൽ വിങ്ങിെൻറ പ്ലാനിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച കെട്ടിടം സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷൻ കെട്ടിടമായാണ് വിലയിരുത്തപ്പെടുന്നത്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 64 ലക്ഷം രൂപ ഉപയോഗിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉൾെപ്പടെയുള്ള സംവിധാനങ്ങളോടെ സർവൈലൻസ് സിസ്റ്റം കൂടി സ്ഥാപിച്ചതോടെ സ്റ്റേഷൻ സ്മാർട്ടായി മാറിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.