ലോട്ടറി കച്ചവടക്കാരനെ ഓട്ടോയില്‍ കൊണ്ടുപോയി പണം കവര്‍ന്നു

കുന്ദമംഗലം: ലോട്ടറി കച്ചവടക്കാരനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടു പോയി പണം കവര്‍ന്നു. കുന്ദമംഗലം പുതിയ ബസ് സ്റ്റാൻഡിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന രാമനാണ് പണം നഷ്ടപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് വീട്ടിലേക്ക് പോവുകയായിരുന്ന രാമനെ പതിമംഗലം ഭാഗത്തുവെച്ച് പരിചയം നടിച്ച് ഓട്ടോയില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ചായ കുടിക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പോക്കറ്റിലുണ്ടായിരുന്ന പണം കവർന്നു.

2000 രൂപ നഷ്ടപ്പെട്ടു. മുന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനാണ് രാമന്‍. റിട്ടയര്‍മെന്റിനു ശേഷം ഓട്ടോ ഓടിക്കുമായിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളും അസുഖങ്ങളും കാരണം ലോട്ടറി കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ആറു മാസമായി കുന്ദമംഗലത്ത് ലോട്ടറി കച്ചവടം ചെയ്യുന്നു. കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Tags:    
News Summary - lottery dealer robbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.