കുന്ദമംഗലം: മദ്റസ അധ്യാപകനും കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂനിറ്റ് പ്രസിഡന്റുമായ യു. അഷ്റഫ് സഖാഫിയെ വീടിന് സമീപത്തുവെച്ച് വെട്ടിപ്പരിക്കേൽപിച്ച അയൽവാസിയായ യുവാവ് പൊലീസ് പിടിയിലായി. പതിമംഗലം സ്വദേശി മുഹമ്മദ് ഷമീർ (33) ആണ് അഞ്ചു മാസങ്ങൾക്കുശേഷം പിടിയിലായത്. 2022 ഡിസംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം. അക്രമത്തിൽ സഖാഫിക്ക് ഒരു കൈയിന്റെ വിരൽ നഷ്ടപ്പെട്ടിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ശനിയാഴ്ച വൈകീട്ടാണ് വീടിന് സമീപത്തുനിന്ന് പൊലീസ് പിടികൂടുന്നത്. പ്രതിയെ പിടികൂടാൻ വൈകിയതുമായി ബന്ധപ്പെട്ട് സർവകക്ഷി ആക്ഷൻ കമ്മറ്റി രൂപവത്കരിച്ച് കുന്ദമംഗലം പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.