കുറ്റ്യാടി: നഗരഹൃദയത്തിലെ റോഡിൽ അപകടഗർത്തങ്ങളുണ്ടായിട്ടും അധികാരികളാരും തിരിഞ്ഞുനോക്കുന്നില്ല. കുറ്റ്യാടി ടൗണിലെ ജില്ലാന്തര റോഡായ വയനാട് റോഡിനാണ് ഈ ദുർഗതി. ഓവുചാൽ നിർമാണത്തിനായി കുറേ ഭാഗം പി.ഡബ്ല്യൂ.ഡി വെട്ടിക്കീറി.
അതിന്റെ ദുരിതം നിലനിൽക്കെ ജലജീവൻ പദ്ധതിക്ക് പൈപ്പിടാൻ റോഡിന്റെ ഇരുഭാഗവും വീണ്ടും കീറി. കണ്ണിൽ പൊടിയിടാനെന്നോണം അവർ ചെയ്ത കോൺക്രീറ്റ് ഒറ്റമഴയത്തുതന്നെ ഒലിച്ചുപോയി. ഇപ്പോൾ ഇരു ഭാഗത്തും രൂപപ്പെട്ട കുഴികൾ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായിക്കിടക്കുന്നത് മാസങ്ങളായി. വ്യാപാരികളും മാധ്യമങ്ങളും ഇത് ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികളായിട്ടില്ല. ചുരം റോഡിലാണ് റോഡ്.
അവർ ഒരു നടപടിയും സ്വീകരിച്ചില്ല. ജൽജീവൻ മിഷനാവട്ടെ സ്ഥിരമായ അറ്റകുറ്റപ്പണി നടത്തുന്നുമില്ല. വയനാട് റോഡ് പക്രന്തളം വരെ പലഭാഗത്തും തകർന്നുകിടപ്പാണ്. അറ്റകുറ്റപ്പണി എല്ലാം ഒന്നിച്ചുനടത്താമെന്ന നിലപാടാണെങ്കിൽ കുറ്റ്യാടിയിലെ ദുരിതം മാറാൻ ഇനിയും കാത്തിരിക്കേണ്ടിവരും. അതിനിടെ ഓവുചാൽ നിർമാണത്തിന്റെ ഭാഗമാണെന്നുപറഞ്ഞ് കുഴികളിൽ പാറപ്പൊടിയിടാൻ നടത്തിയ നീക്കം നാട്ടുകാർ തടഞ്ഞു. ശാശ്വതപരിഹാരം വേണമെന്നാണ് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.