കുറ്റ്യാടി: കാഴ്ചയില്ല, കേൾവിയില്ല, സംസാര ശേഷിയുമില്ല. എന്നിട്ടും 'സാധാരണ'ജീവിതം നയിച്ച കരണ്ടോട് കുന്നോത്ത് കുന്നുമ്മൽ കുമാരൻ (82) യാത്രയായി.
ഊടുവഴികൾ നിറഞ്ഞ കുന്നിൻപ്രദേശത്തെ വീട്ടിൽനിന്ന് സ്ഥിരമായി കരണ്ടോട്, നരിക്കൂട്ടുംചാൽ, മൊകേരി ഭാഗങ്ങളിൽ നടന്നെത്തിയിരുന്ന കുമാരൻ നാട്ടുകാർക്ക് വിസ്മയമായിരുന്നു. മുമ്പ് തൊട്ടിൽപാലം, കുറ്റ്യാടി, കക്കട്ടിൽ അങ്ങാടികളിലും പോയിരുന്നു. രണ്ടാം വയസ്സിൽ രോഗം വന്ന് കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടു.
അമ്മ മരിക്കുന്നതുവരെ വീട്ടുജോലികളിൽ സഹായിച്ചിരുന്നു. വീട്ടിനു സമീപത്തെ പറമ്പിലെ കിണറ്റിൽനിന്ന് സ്ഥിരമായി വെള്ളം കോരി ഏറ്റിക്കൊണ്ടു വന്നിരുന്നു. പുരകെട്ടി മേയുന്ന വീടുകളിൽ ചെന്ന് സഹായിക്കും. മൂളൽ മാത്രമായിരുന്നു അയാളിൽനിന്ന് ഉയർന്ന ശബ്ദം. നിത്യേന കരണ്ടോട് പുള്ളിനോട്ട് ക്ഷേത്രക്കുളത്തിലിറങ്ങി അലക്കും കുളിയും നടത്തും. അമ്മ മരിച്ചതോടെ സഹോദരെൻറ കൂടെയായിരുന്നു താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.