കുറ്റ്യാടി: ജനിച്ച് മൂന്നാംമാസം സെറിബ്രൽ പൾസി ബാധിച്ച് അരക്കുകീഴെ തളർന്ന അർഷിന (21) വിധിയോടു പൊരുതി ബിരുദം നേടാനുള്ള യജ്ഞത്തിലായിരുന്നു. പക്ഷേ ബിരുദം ചുണ്ടിനടുത്തെത്തിയപ്പോഴേക്കും വിധി അവളെ തിരിച്ചുവിളിച്ചു. ശ്വാസതടസത്തെ തുടർന്നാണ് മരണം.
തളീക്കര പുന്നോള്ളതിൽ ഹമീദിെൻറ മൂന്ന് മക്കളിൽ ഇളയവളായ അർഷിനയെ ഒന്നാം ക്ലാസ് മുതൽ പത്തുവരെ ഉമ്മ തോളിലേറ്റി സ്കൂളിലെത്തിക്കുകയായിരുന്നു. പിന്നീട് കുറ്റ്യാടി ചിന്നൂസ് കൂട്ടായ്മ ഇലക്ട്രിക് വീൽചെയർ വാങ്ങിക്കൊടുത്തതോടെ സ്വയം സഞ്ചരിക്കാമെന്നായി. തൊട്ടടുത്ത ലൈബ്രറിയിൽനിന്ന് പുസ്തകങ്ങളെടുത്ത് അറിവിെൻറ പുത്തൻ ലോകങ്ങളിലൂടെ അവൾ സഞ്ചാരം നടത്തി. പാടാനും ചിത്രം വരയ്ക്കാനും മിടുക്കിയായിരുന്നു. എസ്.എസ്.എൽ.സിക്കും, പ്ലസ് ടുവിനും ഉയർന്ന ഗ്രേഡോടെ വിജയിച്ചു. േപരാമ്പ്ര ഗവ.കോളജിൽ ബിരുദ പഠനത്തിന് ചേർന്നതോടെ യാത്ര കുറ്റ്യാടി ഗവ.ഹൈസ്കൂൾ അധ്യാപകർ വാങ്ങിക്കൊടുത്ത ഒാേട്ടായിലായി.
ബിരുദ പഠനം മൂന്നാം വർഷം എത്തിയതോടെ അർഷിനയുടെ മോഹം സർക്കാർ ജോലിയായിരുന്നു. എന്നാൽ, മോഹങ്ങൾ ബാക്കിയാക്കി കഴിഞ്ഞ ദിവസം യാത്രയായി. ഉമ്മ: ശരീഫ . സഹോദരങ്ങൾ: അസ്മിന, അജ്നാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.