കുറ്റ്യാടി: കുറ്റ്യാടി ബസ് സ്റ്റാൻഡിൽനിന്ന് മോഷ്ടിച്ച ബസുമായി കോട്ടയത്ത് പിടിയിലായ ചക്കിട്ടപാറ പൂഴിത്തോട് ചിറക്കൊല്ലിമീത്തൽ ബിനൂപിനെ (30)യും ബസും പൊലീസ് കസ്റ്റഡിയിൽ വാങ്ങി കുറ്റ്യാടിയിലെത്തിച്ചു. കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തൊട്ടിൽപാലം-കുറ്റ്യാടി - വടകര റൂട്ടിൽ ഒാടുന്ന പി.പി. ബസാണ് കുമരകത്ത്പിടിയിലായത്. ലോക്ഡൗൺ കാരണം ഒാടാൻ കഴിയാത്തതിനാൽ ഏഴിന് രാത്രി കുറ്റ്യാടി സ്റ്റാൻഡിൽ പാർക്ക് ചെയ്തതായിരുന്നു.
പിറ്റേന്നാണ് മോഷ്ടിച്ച് കൊണ്ടുപോയത്. ഞായറാഴ്ച രാവിലെ കുമരകത്ത് എത്തുന്നതുവരെ പിടിയിലായില്ല. അന്തർസംസ്ഥാന തൊഴിലാളികളെ കയറ്റാൻ കൊണ്ടുപോകുകയണെന്നാണ് ചില സ്ഥലങ്ങളിൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞത്.
കുമരകം കവണാറ്റിൻകരയിലെ പൊലീസിന്റെ ചെക്ക് പോസ്റ്റിൽ ബസ്തടഞ്ഞു ബിനൂപിനെ ചോദ്യം ചെയ്യുകയും ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.
കുമരകം എസ്.ഐ എസ്. സുരേഷ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബസ് മോഷ്ടിച്ചു കൊണ്ടുവന്നതാണെന്ന് അറിയുന്നത്. തുടർന്ന് ഉടമയുമായി ബന്ധപ്പെട്ടെങ്കിലും ബസ് മോഷണം പോയ വിവരം അയാൾ അറിഞ്ഞിരുന്നില്ല. തുടർന്ന് കുറ്റ്യാടിയിൽ പരിശോധിച്ചേപ്പാഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ബസ് മാനേജർ വേട്ടാളിയിലെ സുധീഷ് നൽകിയ പരാതി പ്രകാരമാണ് കുറ്റ്യാടി പൊലീസ് കേസെടുത്തത്. ലോറി മോഷണം, വാഹനങ്ങളിലെ ബാറ്ററി മോഷണം ഉൾെപ്പടെയുള്ള പല കേസുകളിലും ബിനൂപ് പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു.വാർപ്പ് പണിക്കാരനായ ബിനൂപ് മുമ്പ് ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.