കുറ്റ്യാടി: കോവിഡ് രോഗിയുടെ വീട്ടില്‍ മോഷണം നടത്തിയ യുവാവിന് കോവിഡ്. തൊട്ടില്‍പാലം പൊയിലോഞ്ചാലിൽ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മോഷണം നടന്നത്. ടി.വി, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പണം എന്നിവ മോഷ്ടിച്ചു. പരാതിയെ തുടര്‍ന്ന് തൊട്ടില്‍പാലം പൊലീസ് പ്രതിയെ പിടികൂടി. തൊട്ടില്‍പാലം വിനോദന്‍ എന്ന വിനുവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഫലം വന്നപ്പോൾ പോസിറ്റിവ്. രോഗലക്ഷണവും കാണിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് ജയിലിൽ കോവിഡ് സെല്ലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.