കുറ്റ്യാടി: നാട്ടിലും ഗൾഫിലുമായി വ്യാപിച്ചു കിടക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ഉടമയും പാറക്കടവ് മഹല്ല് മുൻ സെക്രട്ടറിയും അംഗവുമായ പി.കെ.സി. ഷൈജലിെൻറ അകാല വിയോഗം പ്രദേശത്തിന് കനത്തനഷ്ടമായി. ലഭിക്കുന്ന വിഭവങ്ങൾ തേൻറത് മാത്രമല്ല ആവശ്യക്കാരായ എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് വിശ്വസിച്ചതിനാൽ ഷൈജലിെൻറ കൈയൊപ്പു ചാർത്താത്ത ഒരു ജീവകാരുണ്യ പ്രവർത്തനവും പ്രദേശത്ത് ഉണ്ടായിരുന്നില്ല.
ഭൂമിശാസ്ത്രപരമായ പരിധികൾക്കപ്പുറമായിരുന്നു ഷൈജലിെൻറ സാമ്പത്തിക സഹായങ്ങൾ. പ്രദേശത്തുനിന്ന് കാണാതായ ഒരു കുട്ടിയെ സ്വപ്രയത്നത്താൽ കണ്ടെത്തി വീട്ടിലെത്തിച്ച സംഭവം നാട്ടുകാർക്ക് മറക്കാൻ കഴിയാത്തതാണ്.
ഷൈജലിെൻറ പ്രവർത്തനകേന്ദ്രം കോഴിക്കോട്ടായതിനാൽ നാട്ടിൽനിന്ന് അത്യാഹിതവുമായി നഗരത്തിലെ ആശുപത്രികളിൽ എത്തുന്ന പ്രയാസപ്പെടുന്നവർക്ക് അദ്ദേഹം അത്താണിയായിരുന്നു. ചികിത്സക്ക് എത്ര ഉയർന്ന തുകയും ആദ്യം നൽകുക ഷൈജലായിരുന്നു. കടിയങ്ങാട് തണലിലെ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ അദ്ദേഹം ദത്തെടുക്കുകയുണ്ടായി. പാറക്കടവ് ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും വൻ ജനാവലി പങ്കെടുത്തു.
കെ. മുരളീധരൻ എം.പി, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ എന്നിവർ ഷൈജലിെൻറ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു.
പള്ളിയിൽ നടന്ന അനുശോചന യോഗത്തിൽ മഹല്ല് വൈസ് പ്രസിഡൻറ് കെ.ടി. സൂപ്പി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഇ.ജെ. മുഹമ്മദ് നിയാസ്, വാർഡ് അംഗങ്ങളായ അബ്ദുല്ലസൽമാൻ, കെ.എം. അഭിജിത്ത്, ഖാലിദ് മൂസ നദ്വി, സി.എച്ച്. ഇബ്രാഹിംകുട്ടി, പി.എസ്. പ്രവീൺകുമാർ, സി.കെ. ഷൈജൽ, പി.കെ. നവാസ്, പുതുക്കോട്ട് രവീന്ദ്രൻ, വാഴയിൽ ഹരീന്ദ്രൻ, ടി.കെ. മാധവൻ, കെ.പി. വിപിൻരാജ്, പി.കെ. ഇബ്രാഹിം, വി.പി. മൊയ്തു, പി. സുൽത്താൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.