യു​ക്രെ​യ്നി​ൽ നിന്ന്​ റുമാനിയയിലേക്ക്​ പോകാൻ ബസിൽ കയറുന്ന വിദ്യാർഥികൾ

യു​ക്രെ​യ്ൻ: മക്ക​ൾ തി​രി​ച്ചെ​ത്തുന്നത് കാത്ത് പ്രാ​ർ​ഥ​നയോടെ കുറ്റ്യാടിയിലെ കു​ടും​ബ​ങ്ങ​ൾ

കു​റ്റ്യാ​ടി: യു​ക്രെ​യ്നി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യ​തോ​ടെ നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ൾ വീ​ട്ടി​ൽ തി​രി​ച്ചെ​ത്ത​ുന്നത് കാത്ത് പ്രാ​ർ​ഥ​ന​യു​മാ​യി കു​ടും​ബ​ങ്ങ​ൾ. വി​നി​സ്റ്റി​യ മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ഥി​ക​ളാ​യ കു​റ്റ്യാ​ടി​യി​ലെ വാ​യാ​ട്ട് എ​ൻ.​പി. അ​ബ്ദു​റ​ഹീ​മി​ന്റെ മ​ക​ൾ സാ​നി​യ റ​ഹീം, മു​ണ്ട​ക്കു​റ്റി​യി​ൽ കെ.​എം. ഫൈ​സ​ലി​ന്റെ മ​ക​ൾ റാ​നി​യ, പാ​ലേ​രി​യി​ലെ കു​ന്ന​ത്തു​മ്മ​ൽ ഗ​ഫൂ​റി​ന്റെ മ​ക​ൾ ഫി​ദ എ​ന്നി​വ​ർ യു​ക്രെ​യ്ൻ അ​തി​ർ​ത്തി വ​ഴി റു​​മേ​നി​യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് നാ​ലി​ന് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘം ബ​സി​ൽ ക​യ​റു​ന്ന വി​ഡി​യോ വീ​ട്ടു​കാ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സം മു​മ്പ് ബ​സി​ൽ ക​യ​റാ​ൻ വ​ന്നെ​ങ്കി​ലും തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്ന​ത്രെ. യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ കോ​ള​ജ് അ​ട​ച്ച​തി​നാ​ൽ ഹോ​സ്റ്റ​ലും ബ​ങ്ക​റി​ലു​മാ​യാ​ണ് ക​ഴി​ഞ്ഞ​ത്.

സൈ​റ​ൺ മു​ഴ​ങ്ങു​മ്പോ​ൾ എ​ല്ലാ​വ​രെ​യും ബ​ങ്ക​റി​ലേ​ക്ക് മാ​റ്റും. പാ​ച​ക വാ​ത​ക വി​ത​ര​ണം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 12 നാ​ണ് ഇ​വ​ർ ഏ​ജ​ൻ​സി മു​ഖേ​ന മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​നു പോ​യ​ത്. കൊ​ണ്ടു​പോ​യ ഏ​ജ​ൻ​സി​ത​ന്നെ​യാ​ണ് മ​ട​ക്ക​യാ​ത്ര​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കു​ന്ന​തെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. പ​ലാ​യ​നം ചെ​യ്യു​ന്ന യു​ക്രെ​യ്ൻ സേ​ന ത​ട​ഞ്ഞു​വെ​ക്കു​ന്ന​താ​യ വാ​ർ​ത്ത ഇ​വ​രെ ഉ​ത്ക​ണ്ഠ​യി​ലാ​ക്കു​ന്നു.

എ​ന്നാ​ൽ, നാ​ട്ടു​കാ​രെ മാ​ത്ര​മാ​ണ് ഇ​പ്ര​കാ​രം ത​ട​യു​ന്ന​തെ​ന്നും അ​തി​നാ​ൽ വി​ദേ​ശി​ക​ൾ​ക്ക് എ​ത്താ​ൻ ക​ഴി​യു​മെ​ന്ന വാ​ർ​ത്ത​ക​ളും ഇ​വ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്നു. യാ​ത്ര​യി​ൽ ത​ട​സ്സ​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ​ൻ സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ റു​മേ​നി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബു​ക്ക​റ​സ്റ്റി​ൽ എ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​വി​ടെ​നി​ന്നാ​ണ് ഇ​ന്ത്യ​ക്കാ​ർ​ക്ക്‌ നാ​ട്ടി​ലേ​ക്ക്‌ വി​മാ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്.


Tags:    
News Summary - Family waiting for Ukraine students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.