കുറ്റ്യാടി: ഗ്രാമപഞ്ചായത്ത് ഓഫിസിൽ കോൺഗ്രസ് അംഗം കെ.വി. ജമീലയെ അസി. സെക്രട്ടറിയടക്കമുള്ള ജീവനക്കാർ അധിക്ഷേപിച്ചെന്ന് പരാതി. 'സംസ്കാരമില്ലാത്ത മെംബർ' എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ നടത്തിയതായി അവർ പറഞ്ഞു. ജീവനക്കാരുടെ ചില സമീപനങ്ങൾക്കെതിരെ പ്രതികരിച്ചതിലുള്ള വിരോധം തീർക്കാൻ വ്യക്തിഹത്യയും തെറ്റായ പ്രചാരണങ്ങളും നടത്തുകയാണെന്നും അവർ പറയുന്നു. വ്യാഴാഴ്ച ഭരണ സമിതി യോഗത്തിനിടെയാണ് സംഭവം. സംഭവത്തിൽ വനിത കമീഷനും എ.എസ്.പിക്കും പരാതി നൽകുമെന്ന് മഹിള കോൺഗ്രസ് മണ്ഡലം അറിയിച്ചു.
എന്നാൽ ജമീല അസി. സെക്രട്ടറി ഒ. ബാബുവിനെ അധിക്ഷേപിച്ചതായും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ പഞ്ചായത്ത് സ്റ്റാഫ് കൗൺസിൽ യോഗം പ്രതിഷേധിച്ചു. ജീവനക്കാർക്ക് സ്വതന്ത്രമായി ജോലിചെയ്യാൻ അവസരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.