കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് നടന്നിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പൊന്നും പണവും തിരിച്ചുനൽകാത്തതിലും നിക്ഷേപകരുമായി ചർച്ച നടത്തുന്നതിൽ ജ്വല്ലറി ഉടമകൾ കാണിക്കുന്ന വിമുഖതയിൽ പ്രതിഷേധിച്ചും പ്രക്ഷോഭം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.ജാമ്യം ലഭിച്ചശേഷം ജ്വല്ലറി ഉടമകൾ പരസ്പരം പഴിചാരി നാടകം കളിക്കുകയാണെന്നാണ് നിക്ഷേപകരുടെ ആരോപണം.
കുറ്റ്യാടിയിൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന സപ്തദിന പ്രതിഷേധസമരം ആരംഭിച്ചു. ചൊവ്വാഴ്ച മുതൽ സമരം കുളങ്ങരത്താഴയിലേക്ക് മാറ്റുമെന്നും അറിയിച്ചു. എന്നിട്ടും ജ്വല്ലറി ഉടമകൾ ചർച്ചക്ക് തയാറായില്ലെങ്കിൽ കൂടുതൽ കടുത്ത സമര മാർഗങ്ങളിലേക്ക് പോവുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പ്രതിഷേധ പ്രകടനവും ധർണയും ഇ.എ. റഹ്മാൻ കരണ്ടോട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി. ജിറാഷ്, ജനറൽ കൺവീനർ പി. സുബൈർ കുറ്റ്യാടി, സലാം മാപ്പിളാണ്ടി, നൗഫൽ ദേവർകോവിൽ, പി.കെ. മഹബൂബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.