ജ്വ​ല്ല​റി മാ​നേ​ജ​ർ സ​ബീ​ൽ തൊ​ടു​വ​യി​ലി​ന്റെ വീ​ടി​നു സ​മീ​പം സ​മ​ര​ക്കാ​രെ പൊ​ലീ​സ്​ ത​ട​ഞ്ഞ​പ്പോ​ൾ

ഗോ​ൾ​ഡ് പാ​ല​സ് ജ്വല്ലറി തട്ടിപ്പ്: തളരാതെ നി​ക്ഷേ​പ​ക​രു​ടെ സമരം

കു​റ്റ്യാ​ടി: ഗോ​ൾ​ഡ് പാ​ല​സ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഉ​ട​മ​ക​ളു​ടെ​യും മാ​നേ​ജ്മെ​ന്റി​ന്റെ​യും ഉ​റ​ക്കം​കെ​ടു​ത്തി നി​ക്ഷേ​പ​ക​രു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം.

നി​ര​വ​ധി​യാ​ളു​ക​ളി​ൽ​നി​ന്ന് കോ​ടി​ക​ളു​ടെ പൊ​ന്നും പ​ണ​വും നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച​ശേ​ഷം ജ്വ​ല്ല​റി പൂ​ട്ടി സ്ഥ​ലം​വി​ട്ട കേ​സി​ൽ മാ​സ​ങ്ങ​ളോ​ളം റി​മാ​ൻ​ഡി​ലാ​യി​രു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി​യി​ട്ടും വി​ടാ​തെ നി​ക്ഷേ​പ​ക​ർ സ​മ​ര​വു​മാ​യി പി​ന്തു​ട​രു​ക​യാ​ണ്. ഇ​തി​ന​കം ഏ​താ​ണ്ടെ​ല്ലാ ഉ​ട​മ​ക​ളു​ടെ​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​ടെ​യും മാ​നേ​ജ​റു​ടെ​യും വീ​ട്ടു​പ​ടി​ക്ക​ൽ സ​മ​രം ന​ട​ത്തി. നി​ക്ഷേ​പം തി​രി​ച്ചു കി​ട്ടാ​തെ സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

ഭൂ​രി​പ​ക്ഷം ഉ​ട​ക​ളും ന​ട​ത്തി​പ്പു​കാ​രും താ​മ​സി​ക്കു​ന്ന കു​ള​ങ്ങ​ര​ത്താ​ഴ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​മ​രം. ഇ​വി​ടെ​നി​ന്ന് കു​റ്റ്യാ​ടി​യി​ലേ​ക്ക്‌ കേ​ന്ദ്രം മാ​റ്റാ​ൻ ചി​ല പാ​ർ​ട്ടി​ക്കാ​ർ ആ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ​മ​ര​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച ജ്വ​ല്ല​റി മാ​നേ​ജ​റാ​യി​രു​ന്ന സ​ബീ​ൽ തൊ​ടു​വ​യി​ലി​ന്റെ വീ​ടി​നു മു​ന്നി​ലാ​ണ് സ​മ​രം ന​ട​ന്ന​ത്. മു​മ്പ് ഇ​യാ​ളു​ടെ വീ​ടി​നു മു​ന്നി​ൽ സ​മ​ര​ത്തി​നെ​ത്തി​യ​വ​രു​മാ​യി ചി​ല​ർ വാ​ക്കേ​റ്റം ന​ട​ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ കു​റ്റ്യാ​ടി സി.​ഐ ടി.​പി. ഫ​ർ​ഷാ​ദി‍ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് ശ​ക്ത​മാ​യ പൊ​ലീ​സ് കാ​വ​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ കു​റ്റ്യാ​ടി പൊ​ലീ​സ് ഗേ​റ്റി​നു മു​ന്നി​ൽ ത​ട​ഞ്ഞു. തു​ട​ർ​ന്ന് റോ​ഡി​ൽ സ​മ​രം ചെ​യ്തു. ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക് സി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി എ​ത്തി. ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി. ​സു​രേ​ഷ് ബാ​ബു, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​പി. കു​ഞ്ഞി​രാ​മ​ൻ, എ.​ഐ.​വൈ.​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​പി. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി. ​ബാ​ല​ൻ കെ. ​ച​ന്ദ്ര​മോ​ഹ​ൻ, കെ.​പി. രാ​ജ​ൻ, അ​നീ​ഷ്, റ​സ​ൽ പൊ​യി​ല​ങ്കി, കെ.​സി. രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Gold Palace Jewelery Fraud: Tireless Investors Struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.