കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യവുമായി മുസ്ലിം ലീഗ് നേതാക്കളുമെത്തി.
10 ദിവസമായി തുടരുന്ന സമരത്തിന് പിന്തുണയുമായി മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം പ്രസിഡൻറ് നേതാവ് സൂപ്പി നരിക്കാട്ടേരി, ജില്ല വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, കായക്കൊടി പഞ്ചായത്ത് സെക്രട്ടറി ഇ. മുഹമ്മദ് ബഷീർ, എം.കെ. അഷ്റഫ് എന്നിവരാണ് കുളങ്ങരത്താഴയിലെ സമരപ്പന്തലിലെത്തിയത്.
വഞ്ചിതരായ നിക്ഷേപകർക്ക് നീതി കിട്ടാനുള്ള സമരത്തിന് കൂടെ ഉണ്ടാകുമെന്ന് നേതാക്കൾ ഉറപ്പുനൽകി. ഇനി നാട്ടിൽ ഒരു ജ്വല്ലറി തട്ടിപ്പ് ആവർത്തിക്കാത്ത തരത്തിൽ ഉടമകൾക്ക് മുന്നറിയിപ്പായി സമരം മാറണമെന്നും ആവശ്യപ്പെട്ടു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ജിറാസ് പേരാമ്പ്ര, ജനറൽ കൺവീനർ പി. സുബൈർ, സലാം മപ്പിളാണ്ടി, പി.കെ. മഹബൂബ്, ഇ.എ. റഹ്മാൻ, നൗഫൽ ദേവർകോവിൽ, അബ്ദുറഹിമാൻ പേരോട്, ഷമീമ കുളങ്ങരതാഴ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.