കുറ്റ്യാടി: ഖത്തറിൽ ജോലി െചയ്യുന്ന കല്ലാച്ചി സ്വദേശിയായ അർബുദ േരാഗി ഭാര്യക്കും മക്കൾക്കും സ്ഥിരം വരുമാനം ലഭിക്കെട്ടയെന്ന് കരുതി ഒമ്പത് ലക്ഷം രൂപ നിക്ഷേപിച്ചത് േഗാൾഡ് പാലസ് ജ്വല്ലറിയിൽ. ഖത്തറിൽ വയറുവേദനയെ തുടർന്നുള്ള പരിശോധനയിലാണ് അർബുദം കണ്ടെത്തിയത്. തുടർന്ന് നാട്ടിലേക്ക് പുറപ്പെടുകയും ബാങ്കിലും മറ്റുമൊക്കെയുണ്ടായിരുന്ന തുക പിൻവലിച്ച് ഗോൾഡ് പാലസിൽ നിക്ഷേപിക്കുകയായിരുന്നു. നല്ല ലാഭം ലഭിക്കുമെന്ന് അറിഞ്ഞതിനാലാണ് അവിടെ നിക്ഷപിച്ചത്. തുടർന്ന് ഖത്തറിലേക്ക് തിരിക്കുകയും ചെയ്തു. നാട്ടിൽനിന്നാൽ ചികിത്സക്കും മറ്റും ചെലവാക്കി പണം തീർന്നുപോകാതിരിക്കാനും ഖത്തറിൽ സൗജന്യ ചികിത്സ ലഭിക്കുമെന്നതിനാലാണ് അങ്ങോട്ട് മടങ്ങിയതെന്നും പറയുന്നു.
േഗാൾഡ് പാലസ് ജ്വല്ലറി മുറ്റം സ്ഥിരം സമരവേദിയായി
കുറ്റ്യാടി: സുരക്ഷ ജീവനക്കാരെൻറ നിറസാന്നിധ്യമുണ്ടായിരുന്ന േഗാൾഡ് പാലസ് ജ്വല്ലറി മുറ്റം ഇപ്പോൾ എല്ലാം ഒഴിഞ്ഞ് സ്ഥിരം പ്രക്ഷോഭ കേന്ദ്രമായി. ഇതിനകം സി.പി.എം, സി.പി.െഎ, ബി.ജെ.പി കക്ഷികൾ രണ്ടു തവണ വീതവും യു.ഡി.എഫ് ഒരു തവണയും സമര പരിപാടി നടത്തി. ഡി.വൈ.എഫ്.െഎ ഒരു തവണ മാർച്ചും നടത്തി. നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റിയും ഇരകളായ വനിതകളും സമരം നടത്തി. 18 ന് സർവകക്ഷി ആക്ഷൻ കമ്മിറ്റി ധർണ നടത്തുന്നുണ്ട്. കോൺഗ്രസ് 20ന് കെ. മുരളീധരൻ എം.പിയെ പെങ്കടുപ്പിച്ച് സ്വന്തമായി സമരം നടത്തുന്നുണ്ട്.
സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ രണ്ടു തവണയും ഡി.സി.സി പ്രസിഡൻറ് പ്രവീൺകുമാർ ഒരു തവണയും ഇവിടെ പ്രസംഗിച്ചു. മുസ്ലിംലീഗിെൻറ മണ്ഡലം നേതാക്കളും പ്രക്ഷോഭത്തിൽ പങ്കാളിയായി. ഇങ്ങനെ സജീവമായ സമരം കുറ്റ്യാടിയിൽ ആദ്യമാണ്.
നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി നേതാക്കൾ കഴിഞ്ഞ ദിവസം പാണക്കാട്ടുപോയി മുസ്ലിംലീഗ് നേതാക്കളെ കണ്ട് സങ്കടങ്ങൾ അറിയിച്ചു.
ഉടമകൾ മുസ്ലിം ലീഗ് പ്രവർത്തകരായതിനാൽ നിക്ഷേപം തിരിച്ചു കിട്ടാൻ സഹായിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയോടും മുനവ്വറലി ശിഹാബ് തങ്ങളോടും അഭ്യർഥിച്ചു. ഇരുന്നൂറ്റമ്പതിലേറെ പേരുടെ െപാന്നും പണവും നിക്ഷേപമായി സ്വീകരിച്ചാണ് ജ്വല്ലറി പൂട്ടിയത്. കഴിഞ്ഞ ദിവസം സർവകക്ഷി പ്രതിനിധികൾ അന്വേഷണ ഉദ്യോഗസ്ഥനായ കുറ്റ്യാടി സി.െഎ ടി.പി. ഫർഷാദിനെ കണ്ട് േകസിെൻറ അന്വേഷണ നടപടികൾ ഉൗർജിതമാക്കാൻ ആവശ്യപ്പെട്ടു.
ഒളിവിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യുക, പ്രതികളുടെ സ്വത്തുക്കൾ കണ്ടെത്തുക, കണ്ടുകെട്ടുന്ന തുക നിക്ഷേപകർക്ക് വിതരണം ചെയ്യാൻ നടപടിയെടുക്കുക, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം കടത്തിയത് കണ്ടെത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
എം.എം. റഷീദ് പി.കെ. സുരേഷ്, ശ്രീജേഷ് ഉൗരത്ത്, ഇ. മുഹമ്മദ്ബഷീർ, പി. സുബൈർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.