നാദാപുരം: ജ്വല്ലറി നിക്ഷേപതട്ടിപ്പിെൻറ കഥകൾ പുറത്തുവരുേമ്പാൾ അനുഭവത്തിൽനിന്ന് പാഠംപഠിക്കാതെ നിക്ഷേപകർ. വർഷങ്ങൾക്കുമുമ്പ് മിസൈലിൽ തുടങ്ങിയ സ്വർണ നിക്ഷേപത്തട്ടിപ്പ് നാദാപുരത്ത് ഇന്നും മാറ്റമില്ലാതെ തുടരുന്നു. അന്ന് ജ്വല്ലറി സംവിധാനം ശക്തിപ്രാപിച്ചിരുന്നില്ല. പകരം സ്വർണക്കട്ടികളുടെ കൈമാറ്റമാണ് കൂടുതലായും നടന്നിരുന്നത്. കേരളത്തിലെ കുപ്രസിദ്ധമായ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിന് ശേഷം നാദാപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ സാമ്പത്തിക ഇടപാടായിരുന്നു മിസൈൽ. തൊണ്ണൂറുകളിലായിരുന്നു ഇതിെൻറ ആരംഭം. ഇതിലും വില്ലൻ സ്വർണവും അമിത ലാഭ വാഗ്ദാനവും തന്നെയായിരുന്നു.
അന്ന് 45,000നും 50,000 രൂപക്കുമിടയിൽ സ്വർണക്കട്ടിക്ക് വിലയുള്ള സമയമായിരുന്നു. ഒരു സ്വർണ കട്ടിയുടെ വില നടത്തിപ്പുകാർക്ക് നൽകിയാൽ അയ്യായിരം രൂപ പ്രതിമാസ ലാഭം വാഗ്ദാനം നൽകിയാണ് ഇരകളെ വശത്താക്കിയത്.
ഈ സംരംഭത്തിലേക്ക് കോടികളായിരുന്നു അന്ന് ഒഴുകിയെത്തിയത്. ഒടുവിൽ ഏതാനും മാസങ്ങൾക്കു ശേഷം നിക്ഷേപിച്ച തുകയുമായി ഉടമകൾ മുങ്ങിയതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. സ്വർണം, പറമ്പ്, കൃഷിയിടം, വ്യാപാര സ്ഥാപനങ്ങൾ എന്നിവ വിറ്റു പണം കണ്ടെത്തി നിക്ഷേപം നടത്തിയവരായിരുന്നു അധിക പേരും. പണം നഷ്ടപ്പെട്ടു ജീവിതതാളം കണ്ടെത്താൻ കഴിയാത്ത പലരും മേഖലയിൽ ഉണ്ട്. ഇതോടൊപ്പം നാദാപുരത്തെ ചില ചെറുകിട സ്വർണ വ്യാപാരികൾക്ക് ലാഭത്തിന് പണം നൽകി മുതൽമുടക്ക് നഷ്ടപ്പെട്ടവരും നിരവധിയാണ്.
നിക്ഷേപകരിൽനിന്ന് പണം പിരിച്ച് നാദാപുരത്ത് ആരംഭിച്ച സൂപ്പർ മാർക്കറ്റിൽ പണംനിക്ഷേപിച്ചവർക്കും ഇതേ അവസ്ഥയായിരുന്നു. മുതൽ മുടക്കിയ സംഖ്യ പോലും തിരിച്ചു കൊടുക്കാൻ നടത്തിപ്പുകാർക്ക് കഴിഞ്ഞിട്ടില്ല. ഒടുവിൽ സൂപ്പർ മാർക്കറ്റ് അടച്ചു പൂട്ടുകയായിരുന്നു. ബംഗളൂരു ആസ്ഥാനമായി നടത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളികളായവർക്കും വൻ സാമ്പത്തിക നഷ്ടമാണ് നാദാപുരത്തുകാർക്ക് വരുത്തിയത്. ഇതേ പോലെ
അംഗീകാരമോ, നിയമത്തിെൻറ പിൻബലമോ ഇല്ലാതെ നിക്ഷേപ തട്ടിപ്പ് നടത്തിയ എൽ.ആർ, മോറിസ് കോയിൻ എന്നിവയിൽ നിക്ഷേപം നടത്തി ലക്ഷങ്ങൾ പൊലിഞ്ഞവരും മേഖലയിൽ ധാരാളമുണ്ട്.
ഏറ്റവും ഒടുവിലായി കുറ്റ്യാടി, പയ്യോളി, ടൗണുകളിൽ പ്രവർത്തിക്കുന്ന ഗോൾഡ് പാലസ് കല്ലാച്ചിയിലെ ന്യൂ ഗോൾഡ് പാലസ് ജ്വല്ലറിയിലൂടെ തട്ടിപ്പ് വിവരമാണ് പുറത്തുവന്നത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസ്: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പുകേസിൽ റിമാൻഡിലായിരുന്ന മാനേജിങ് പാർട്ണർ വി.പി.സബീറിനെ (42) കൂടുതൽ ചോദ്യംചെയ്യാൻ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏഴു ദിവസത്തേക്കാണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കുറ്റ്യാടി സി.െഎക്ക് വിട്ടുകൊടുത്തത്. കഴിഞ്ഞമാസം 29നാണ് സബീറിനെ കുറ്റ്യാടി സി.െഎ ടി.ടി. ഫർഷാദ് അറ്സ്റ്റ് ചെയ്തത്. പണവും സ്വർണവും നിേക്ഷപമായി സ്വീകരിച്ച് ഇരുനൂറ്റമ്പതോളം പേരെ വഞ്ചിച്ചതായി കുറ്റ്യാടി െപാലീസിൽ മാത്രം പരാതികൾ ലഭിച്ചിട്ടുണ്ട്. എല്ലാംകൂടി 20 കോടിയിൽ പരം രൂപയുണ്ടാവും. ജ്വല്ലറി പൂട്ടിയതോടെ ജ്വല്ലറിയുടെ പാർട്ട്ണർമാരായ മുഹമ്മദ്, ഹമീദ്, മാനേജരായിരുന്ന സബീൽ എന്നിവർ വിദേശത്തേക്ക് കടക്കുകയോ ഒളിവിൽ പോകുകയോ ചെയ്തതായാണ് പരാതി. നിത്യവൃത്തിക്ക് തൊഴിലെടുത്ത് ജീവിക്കുന്നവരുടെയടക്കം നിക്ഷേപങ്ങളാണ് ജ്വല്ലറിയിലുണ്ടായിരുന്നത്. ഇവരിൽനിന്ന് വാങ്ങിയ പണം, സ്വർണം, രേഖകൾ എന്നിവ എവിടെയെന്ന് കണ്ടെത്താനുണ്ട്.
ഇരകളുടെ സംഗമം നടത്തി
കുറ്റ്യാടി: ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇരകളുടെ സംഗമം നടത്തി. കുറ്റ്യാടി സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളടക്കം 120 പേർ പെങ്കടുത്തതായി ഭാരവാഹികൾ അറിയിച്ചു. പെങ്കടുത്തവർ പണവും സ്വർണവും നിേക്ഷപിച്ചതിെൻറയും നഷ്ടപ്പെട്ടതിെൻറയും വിവരങ്ങൾ നൽകി. കേസിലെ പ്രതികളുടെ പ്രദേശമായ കുളങ്ങരത്താഴ മൂന്നുദിവസം മുമ്പ് നടന്ന സംഗമം ജ്വല്ലറി ഉടമകളെ അനുകൂലിക്കുന്നവർ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനാൽ നടത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് കുറ്റ്യാടിയിലേക്ക് മാറ്റിയത്. പി. സുബൈർ, ടി.കെ. അജ്നാസ്, സീനത്ത് കുളങ്ങരത്താഴ, അഹ്മദ് ചാലിക്കര, സനൂപ് കടിയങ്ങാട്, എം.കെ. നൗഫൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ടി.കെ. അജ്നാസ് (ചെയർ.), മഹ്ബൂബ് പുഞ്ചങ്കണ്ടി, െക. സീനത്ത് (ൈവസ് ചെയർ.) പി. സുബൈർ (ജന. കൺ.), നസീമ കുളങ്ങരത്താഴ, ഫൈറൂസ് അടുക്കത്ത്(ജോ. കൺ.), എം.കെ. സലാം (ട്രഷ.). നിക്ഷേപകരുടെ പണവും സർണവും തിരിച്ചുകിട്ടാൻ സർവകക്ഷികളുടെ പങ്കാളിത്തത്തോടെ ശക്തമായ സമരപരിപാടികൾ നടത്താൻ തീരുമാനിച്ചു. അതിനിടെ കേസ് നടപടികൾ ത്വരിതപ്പെടുത്തി ഇരകൾക്ക് നീതി ലഭിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കമ്മിറ്റി ആഭിമുഖ്യത്തിൽ റൂറൽ എസ്.പിക്ക് പരാതി നൽകി. പണം നഷ്ടപ്പെട്ടത് കാരണം വിവാഹം മുടങ്ങുമെന്നായ അടുക്കത്തെ യുവതിയും നിവേദനം നൽകാനെത്തി.
അവസരത്തിനൊത്ത് സി.പി.എം
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും കോൺഗ്രസും അറച്ചുനിന്നപ്പോൾ അവസരത്തിനൊത്ത് സി.പി.എം സജീവമായി രംഗത്തിറങ്ങി. മുസ്ലിം ലീഗ് ശക്തികേന്ദ്രമായ കുളങ്ങരത്താഴയിലെ ബഹുഭൂരിപക്ഷം ആളുകൾ ഇരകളായ കേസിൽ നിക്ഷേപകർ സഹായം തേടിയെത്തിയപ്പോൾ പാർട്ടി പ്രവർത്തകരും പോഷക സംഘടന ഭാരവാഹികളും ഉൾപ്പെടുന്നവർ പ്രതികളായതിെൻറ പേരിൽ കോൺഗ്രസും മുസ്ലിം ലീഗും പരസ്യമായി രംഗത്തിറങ്ങാൻ മടിക്കുകയായിരുന്നു. എന്നാൽ, സി.പി.എം ഇൗ ആവശ്യം ഉടൻ ഏറ്റെടുത്ത് നിക്ഷേപകരെ കൈയിലെടുക്കുകയായിരുന്നു. കുളങ്ങരത്താഴെയിൽ ഇരകൾ സംഗമിക്കാനെത്തിയപ്പോൾ അവരെ സ്വീകരിക്കുന്നതിന് പകരം ഉടമകളെ അനുകൂലിക്കുന്ന സംഘം സംഘർഷാവസ്ഥ സൃഷ്ടിച്ച് പൊലീസിനെ കൊണ്ട് വിരട്ടിയോടിക്കുകയായിരുന്നു എന്ന് ആക്ഷൻ കമ്മിറ്റിക്കാർ ആരോപിച്ചിരുന്നു.
ബുധനാഴ്ച കുറ്റ്യടിയിൽ സി.പി.എം ജില്ല സെക്രട്ടറിയെ പെങ്കടുപ്പിച്ചാണ് ആക്ഷൻ കമ്മിറ്റിക്കാരുടെ പ്രശ്നങ്ങൾ കേട്ടത്. ആദ്യാവസാനം ഇരകൾക്കൊപ്പം ഉണ്ടാകുമെന്നും സെക്രട്ടറി വാക്കുനൽകി. റൂറൽ എസ്.പിക്ക് പരാതി നൽകാൻ ആക്ഷൻ കമ്മിറ്റിക്കാർക്കൊപ്പം വടകരയിൽ പോയത് സി.പി.എമ്മുകാരാണ്. ഡി.ൈവ.എഫ്.െഎ ജ്വല്ലറിയിലേക്ക് മാർച്ചും നടത്തി. ഇതോടെ കാര്യങ്ങൾ സി.പി.എം കൈപ്പിടിയിലാകുമെന്നായതോടെ മുസ്ലിം ലീഗ് നാദാപുരം മണ്ഡലം നേതാക്കൾ കുറ്റ്യാടിയിൽ കുതിച്ചെത്തി നിക്ഷേപകരുടെ പ്രതിനിധികളെ കണ്ട് ചർച്ച നടത്തി. കുറ്റ്യാടി പഞ്ചായത്തിലെ യു.ഡി.എഫ് നേതൃത്വവും ഉണർന്നു. വ്യാഴാഴ്ച രാത്രി നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ കണ്ട് പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയവുമായി ബന്ധെപ്പെട്ട് നടന്ന പ്രക്ഷോഭത്തിൽ പെങ്കടുത്തവർക്കെതിരെ സി.പി.എം കൂട്ടനടപടിയെടുത്തതിനാൽ കുറ്റ്യാടിയിൽ കീഴ് ഘടകങ്ങളിൽ അണികൾ രോഷത്തിലായിരുന്നെത്ര. ഇതിനാൽ സി.പി.എം പരിപാടികൾ കുറ്റ്യാടിയിൽ സജീവമായിരുന്നില്ല. അതിനിടെ വീണുകിട്ടിയ ജ്വല്ലറി കേസ് അവർക്ക് തുണയായെന്ന് നിരീക്ഷകർ പറയുന്നു.
ഇരകൾക്ക് നീതി ലഭ്യമാക്കണം –മുസ്ലിം ലീഗ്
കുറ്റ്യാടി: കുറ്റ്യാടി കേന്ദ്രമായി പ്രവർത്തിച്ച ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നഷ്ടം സംഭവിച്ച മുഴുവൻ നിക്ഷേപകർക്കും നീതി ലഭിക്കണമെന്ന് കുറ്റ്യാടി യതീംഖാന ഓഡിറ്റോറിയത്തിൽ ചേർന്ന മുസ്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. നാദാപുരം മണ്ഡലം പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. ടി.പി. ആലി, വി.കെ. കുഞ്ഞബ്ദുല്ല, ടി.കെ. അശ്റഫ്, ടി.കെ. കുട്ട്യാലി, സി.വി. മൊയ്തു, കെ.കെ. ഉമ്മർ, ഇ. മുഹമ്മദ് ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.
നിക്ഷേപകരുടെ പ്രതിനിധികളായ അജ്നാസ് ഗാലക്സി, ഫൈറൂസ് അടുക്കത്ത് എന്നിവരുമായും നേതാക്കൾ ചർച്ച നടത്തി. ജ്വല്ലറി തട്ടിപ്പ് വിഷയത്തിൽ മുസ്ലിം ലീഗിനെ വലിച്ചിഴക്കുന്നതിൽ യോഗം പ്രതിഷേധിച്ചു.
ഡി.വൈ.എഫ്.ഐ മാർച്ച്
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് സമഗ്രമായി അന്വേഷിച്ച് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, നിക്ഷേപകരുടെ മുതലുകൾ തിരിച്ചുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ ജ്വല്ലറിയിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജോയൻറ് സെക്രട്ടറി വസീഫ് ഉദ്ഘാടനം ചെയ്തു. രഖിൽ അധ്യക്ഷത വഹിച്ചു. സമിതി അംഗം പി.സി. ഷൈജു, എ.എം. റഷീദ്, എ.എ. ഷീദ് എന്നിവർ സംസാരിച്ചു.
വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം
പയ്യോളി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം നടത്തി. ടൗണിലെ ജ്വല്ലറി ശാഖക്ക് മുന്നിൽ നടത്തിയ സമര പരിപാടി മണ്ഡലം ജന. സെക്രട്ടറി പി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ടി.പി. മജീദ് അധ്യക്ഷത വഹിച്ചു. യു.ടി. അഷറഫ്, വി. ഹാഷിം, എം.സി. അബ്ദുല്ല, വി.കെ. അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.