കുറ്റ്യാടി: േകാടിയിലധികം രൂപ അനുവദിച്ച കുറ്റ്യാടി ടൗണിലെ നവീകരണപ്രവൃത്തികൾ ഇഴയുന്നു. ഒാവുചാൽ പരിഷ്കരണം, സ്ലാബിടൽ, നടപ്പാത നിർമാണം, കൈവരി നിർമാണം എന്നീ പ്രവൃത്തികളാണ് ഇഴഞ്ഞുനീങ്ങുന്നത്.
മുൻ എം.എൽ.എയുടെ ശ്രമഫലമായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച പ്രവൃത്തികൾ ഇതുവരെ പാതിപോലുമായിട്ടില്ല.
നാദാപുരം റോഡിലാണ് ആദ്യം പ്രവൃത്തി തുടങ്ങിയത്. ഏറ്റെടുത്ത സബ്കോൺട്രാക്ടർ പണി തുടങ്ങി ഏതാനും ആഴ്ചകൾക്കകം മുങ്ങി.
രണ്ടു മാസം മുമ്പ് പ്രവൃത്തി പുനരാരംഭിച്ചെങ്കിലും മന്ദഗതിയിലാണ് നീങ്ങുന്നത്. നാദാപുരം റോഡിൽ പലഭാഗത്തും ഒാവിെൻറ സൈഡ് ഭിത്തി വാർത്തിട്ടനിലയിലാണ്. സ്ലാബ് വാർത്തിട്ടില്ല. അവിടെ പൂത്തിയാക്കാതെ കോഴിക്കോട് റോഡിലും പ്രവൃത്തി നടത്തി. സ്ലാബ് വാർത്തിട്ടില്ല. ചില സ്ഥലത്ത് പലകയടിച്ച് കമ്പി കെട്ടിയിട്ടത് കാണാം.
ഒാവിന് സ്ലാബിടാത്തത് കാരണം വ്യാപാരസ്ഥാപനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കാൻ പ്രയാസപ്പെടുകയാണ്.
സ്ഥലം എം.എൽ.എയും പഞ്ചായത്തും ഇടപെട്ട് പ്രവൃത്തി ഉൗർജിതമാക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.