കുറ്റ്യാടി: രണ്ടു കോടിയോളം രൂപ ചെലവിൽ നിർമിച്ച കുറ്റ്യാടി പൊലീസ് സ്റ്റേഷൻ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നതായി പരാതി. പരാതിയുമായും മറ്റും എത്തുന്നവർ വരാന്തയിലോ മുറ്റത്തോ നിൽക്കണം. വരാന്തക്ക് വിസ്താരം കുറവ്. ഇവിടെ ഇരിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. അകത്തും ഇരിപ്പിടങ്ങളില്ല.
അംഗ പരിമിതർക്ക് സ്േറ്റഷനിൽ കയറാൻ റാമ്പില്ല. പ്രയാസപ്പെട്ട് പടികൾ കയറി ഉള്ളിൽ പ്രവേശിക്കണം. സ്േറ്റഷൻ ഹൗസ് ഒാഫിസറായ ഇൻസ്പെക്ടറുടെ മുറി ഒന്നാം നിലയിലാണ്. അംഗപരിമിതരും നടക്കാൻ പ്രയാസമുള്ളവരും ഒാഫിസറെ കാണാൻ മുകളിലേക്ക് പടികൾ കയറണം. പുതിയ കെട്ടിടത്തിൽ പൊലീസിനും ഒാഫിസർമാർക്കും ലോക്കപ്പിൽ കിടക്കുന്നവർക്കും സൗകര്യം വേണ്ടത്രയില്ലെന്നും പറയുന്നു. ഡോർമിറ്ററി പോലെ ചെറിയ മുറികൾ. ഇവക്കൊന്നിച്ച് ശുചിമുറികൾ ഉള്ളതാണ് പറയത്തക്ക സൗകര്യം. പൊതുജനത്തിന് ഉള്ള സൗകര്യങ്ങൾ മുമ്പുള്ളതിലും കുറഞ്ഞതായാണ് ആരോപണം. പഴയ സ്റ്റേഷൻ കെട്ടിടത്തിൽ റാമ്പ്, സന്ദർശകർക്കിരിക്കാൻ സൗകര്യം എന്നിവ ഉണ്ടായിരുന്നു. ഇൗ സ്റ്റേഷൻ കെട്ടിടത്തിനൊപ്പം ഉദ്ഘാടനം ചെയ്ത ഇതേ പ്ലാനിലുള്ള തൊട്ടിൽപാലം സ്റ്റേഷൻ കെട്ടിടത്തിൽ സ്േറ്റഷൻ ഹൗസ്ഒാഫിസറുടെ മുറി താഴനിലയിലാണ് ഒരുക്കിയത്.റാമ്പും നിർമിച്ചിട്ടുണ്ട്.
കുറ്റ്യാടിയിലെ കെട്ടിടം മഴയത്ത് ചോരുന്നതായും പറയുന്നു. വരാന്തയിലെ ബീമിെൻറ വിടവിലൂടെയാണ് വെള്ളം അരിച്ചിറങ്ങുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉദ്ഘാടനം െചയ്യേണ്ടിയിരുന്നതിനാൽ പണികൾ പൂർത്തിയാക്കാതെയാണ് ചടങ്ങ് നടത്തിയത്. സിമൻറ് തേച്ച് ഉണങ്ങാൻ കാത്തു നിൽക്കാതെ പുറം ചുമർ പെയിൻറിങ് നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഡിപ്പാർട്മെൻറിൽ ഉന്നതരുമായി പിടിപാടുള്ള കരാറുകാരായതിനാൽ െകട്ടിടനിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചവർക്കെതിരെ നടപടി വരുമെന്ന് ഭീഷണി പോലും ഉണ്ടായതായി പറയുന്നു. പണി പൂർത്തിയായിട്ടും ഡിപ്പാർട്മെൻറ്തല അനുമതി ൈവകിയതിനാൽ മാസങ്ങൾ കഴിഞ്ഞാണ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. എന്നാൽ, കോവിഡ് കാലമായതിനാലാണ് സന്ദർശകർക്ക് സൗകര്യം ഏർപ്പെടുത്താത്തതെന്നും അതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതാണെന്നും ഇൻസ്പെക്ടർ ടി.പി. ഫർഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.