എച്ച് 1എൻ1 മൂന്ന് കേസുകൾ മാത്രം: വേളത്ത് ആശ്വാസം

കുറ്റ്യാടി: മൂന്ന് പേർക്ക് എച്ച് 1 എൻ1 റിപ്പോർട്ട് ചെയ്ത വേളത്ത് പിന്നീട് കേസുകളൊന്നുമില്ലാത്തത് നാട്ടുകാർക്കും ആരോഗ്യ വകുപ്പിനും ആശ്വാസം. പെരുവയലിലാണ് ആറ്മാസം പ്രായമായ ആൺകുട്ടിക്കും തുടർന്ന് അയൽവാസിയായ അമ്പതുകാരനും മൂന്നാം ഘട്ടത്തിൽ ഇയാളുടെ ഭാര്യക്കുമാണ് രോഗം കണ്ടെത്തിയത്.

കുട്ടിയുടെ സമ്പർക്കത്തിൽപെട്ട പതിനാറുപേരുടെ രക്ത പരിശോധന നടത്തിയപ്പോഴാണ് അയൽവാസിക്ക് രോഗം കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ സമ്പർക്കത്തിലുള്ള പത്തുപേരെ പരിശോധിച്ചപ്പോഴാണ് ഭാര്യക്കും കണ്ടെത്തിയത്.

എന്നാൽ ഭാര്യക്ക് സമ്പർക്കമില്ലാത്തതിനാൽ ഇനി പരിശോധന വേണ്ടി വരില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. റഷീദ് പറഞ്ഞു. കോവിഡ് ബാധിതർക്ക് ബാധകമായ ക്വാറന്റീൻ ഇവർക്ക് നിർദേശിച്ചിട്ടുണ്ട്.

രോഗം കുട്ടികളെയും ഗർഭിണികളെയും സാരമായി ബാധച്ചേക്കാമെന്നും മറ്റുള്ളവർക്ക് അത്ര പ്രയാസമുണ്ടാക്കില്ലെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ വാർഡിലും സമീപ വാർഡുകളിലും ബോധവത്കരണ പരിപാടി നടത്തി. നൂറോളം വീടുകൾ സന്ദർശിച്ച് ലഘുലേഖ വിതരണം ചെയ്തു. ഇതിന്റെ മുന്നോടിയായി ഗ്രാമപഞ്ചായത്തിൽ യോഗം നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.