കുറ്റ്യാടി: കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിെൻറ വായിൽ കുടുങ്ങിയ കളിപ്പാട്ടത്തിെൻറ അടപ്പ് സന്നദ്ധ പ്രവർത്തകെൻറയും ഡോക്ടർമാരുടെയും അവസരോചിത ഇടപെടലിലൂടെ പുറത്തെടുത്തു.
കെ.ഇ.ടി. പബ്ലിക് സ്കൂളിനു സമീപം ആശാരിക്കണ്ടി റഫീഖിെൻറ എട്ടുമാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങി ശ്വാസ തടസ്സം അനുഭവപ്പെട്ടത്. സ്ഥലത്തെത്തിയ ട്രോമ കെയർ വളണ്ടിയർ കുന്നത്ത് അസീസ് പ്രഥമ ശുശ്രൂഷ നൽകി കുട്ടിയെ ഉടൻ കുറ്റ്യാടി ഗവ.താലൂക്ക് ആശുപ്രത്രിയിലെത്തിച്ചു.
സർജറി വിദഗ്ധൻ ഡോ.പി.കെ. ഷാജഹാൻ, ഡോ. റാജിബ എന്നിവർ കുട്ടിയുടെ തൊണ്ടയിൽനിന്ന് കുടുങ്ങിയ വസ്തു പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.