കുറ്റ്യാടി: ഇത്തവണ കുന്നുമ്മൽ േബ്ലാക്ക് പഞ്ചായത്തിൽ ഒരു സീറ്റിെൻറ വ്യത്യാസത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഉൗരത്ത് ഡിവിഷൻ തിരിച്ചുപിടിച്ചെങ്കിലും 13 സീറ്റിൽ ആറെണ്ണമേ നേടാനായുള്ളൂ. 2010ൽ യു.ഡി.എഫിന് ലഭിച്ച ഉൗരത്ത് വാർഡ് 2015ൽ എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.
കോൺഗ്രസിലെ ലീബ സുനിലാണ് ജയിച്ചത്. ഉൗരത്തിന് പുറമെ മുള്ളമ്പത്ത് ഡിവിഷൻ പിടിക്കാമെന്നും യു.ഡി.എഫിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, സി.പി.എമ്മിലെ മുഹമ്മദ് കക്കട്ടിൽ 1097 വോട്ടിെൻറ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2015ൽ ഇൗ ഡിവിഷനിൽ വിജയിച്ച സി.പി.എം സ്ഥാനാർഥിക്ക് 540 വോേട്ട ഭൂരിപക്ഷം ഉണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്ന മുഹമ്മദ് 2016ലാണ് സി.പി.എമ്മിലെത്തുന്നത്. രണ്ട് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ ഇത്തവണ േബ്ലാക്കിലെത്തിയിട്ടുണ്ട്. കുറ്റ്യാടി പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.പി. ചന്ദ്രി കാവിലുമ്പാറ ഡിവിഷനിൽനിന്നും മുൻ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ലീല കായക്കൊടി ഡിവിഷനിൽ നിന്നുമാണ് ജയിച്ചത്. കെ.പി. ചന്ദ്രിക്കിത് അഞ്ചാം ഉൗഴമാണ്. രണ്ട് തവണ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻറും രണ്ടുതവണ മെംബറും ആയിട്ടുണ്ട്.
പ്രസിഡൻറ് സ്ഥാനത്തേക്ക് ഇവരുടെ പേരാണ് പറഞ്ഞു കേൾക്കുന്നത്. അതിനിടെ കായക്കൊടി ഡിവിഷനിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്തായി. ബി.ജെ.പിയാണ് ഇവിടെ രണ്ടാം കക്ഷി. വിജയിച്ച സി.പി.എമ്മിലെ എൻ.കെ. ലീലക്ക് 5780 വോട്ടും ബി.ജെ.പിയിലെ ദിവ്യ സുനിലിന് 1294 വോട്ടും ലഭിച്ചേപ്പാൾ കോൺസ്രിലെ റാഷിദ മൊയ്തുവിന് 1173 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.
സി.പി.എം ജയിച്ച കായക്കൊടി ഗ്രാമപഞ്ചായത്തിലെ നിടുമണ്ണൂർ, കണയേങ്കാട്, കരിമ്പാലക്കണ്ടി വാർഡുകളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കോൺഗ്രസിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അഞ്ച് സ്ഥാനാർഥികളുണ്ടായിരുന്ന നരിപ്പറ്റ ഡിവിഷൻ കോൺഗ്രസ് നിലനിർത്തി.
383 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ടി.പി. വിശ്വനാഥൻ മാസ്റ്ററാണ് ഇവിടെ ജയിച്ചത്. എൽ.ഡി.എഫിലെ കെ.പി. പവിത്രന് 3427 വോട്ട് ലഭിച്ചു. സ്വതന്ത്ര സ്ഥാനാർഥികളായിരുന്ന മുരളീധരൻ 97വോട്ടും പി.പി. രാജൻ 69 വോട്ടും ബി.ജെ.പി 994 വോട്ടും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.