കുറ്റ്യാടി: പണമില്ലാഞ്ഞിട്ട് കല്യാണത്തിന് വസ്ത്രങ്ങളെടുക്കാൻ കഴിയാത്തവർ വിഷമിക്കേണ്ട. നിങ്ങൾക്ക് വേണ്ടതെല്ലാം കുറ്റ്യാടിയിലെ ചിന്നൂസ് കലക്ഷൻസിലുണ്ട്. ആവശ്യക്കാർക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. അതും തികച്ചും സൗജന്യമായി.
രണ്ടാം ലോക്ഡൗൺ കാലത്ത് വിഷമങ്ങൾ ഇരട്ടിച്ചതോടെ കല്യാണം ഭാരമാവുമെന്ന് കരുതിയവർക്ക് താങ്ങാവുകയാണ് ചിന്നൂസ് വാട്സാപ് കൂട്ടായ്മയുടെ ഇൗ സംരംഭം. ഇതിനകം പത്തുപേരുടെ വിവാഹത്തിന് വസ്ത്രങ്ങൾ നൽകിയതായി ചിന്നൂസ് കൺവീനർ പൊയലങ്കി നസീർ പറഞ്ഞു.
കല്യാണങ്ങൾക്ക് മാത്രമല്ല മറ്റ് വസ്ത്രങ്ങളും വയനാട് േറാഡിലെ ബർക്ക ബിൽഡിങ്ങിലുള്ള കടയിലുണ്ട്. കഴിഞ്ഞ ദിവസം പശുക്കടവ് കുടിൽപാറ കോളനിയിലെ താമസക്കാർക്ക് വസ്ത്രങ്ങൾ നേരിട്ട് എത്തിച്ചു കൊടുത്തു.
ഒറ്റദിവസം മാത്രം ധരിച്ച് ഒഴിവാക്കുന്ന വിവാഹ വസ്ത്രങ്ങൾ ആളുകൾ ഷോപ്പിൽ ഏൽപിക്കുകയാണ്.അവ വാഷ്ചെയ്ത് പുത്തൻമാറാത്ത രൂപത്തിൽ ആവശ്യക്കാർക്ക് നൽകുന്നു. ചിലർ പുതിയത് നൽകുന്നുമുണ്ട്. കുട്ടിയുടുപ്പുകൾ, സാരികൾ, ചുരിദാറുകൾ, നൈറ്റികൾ എന്നിവയും ലഭ്യമാണ്.
മൂന്നാഴ്ച മുമ്പ് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. രണ്ടായിരത്തഞ്ഞൂറോളം മെംബർമാരുള്ള ചിന്നൂസ് കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.