കോഴിക്കോട്: പൊന്നുരുകിയില്ലെങ്കിൽ ജീവിതമുരുകുന്ന അവസ്ഥയാണ് സ്വർണാഭരണമേഖലയിൽ. ആഭരണ തൊഴിലാളികൾ, ജ്വല്ലറി ജീവനക്കാർ, ഇടനിലക്കാർ എന്നിങ്ങനെ നിരവധിപേരാണ് ചെറുകിട സ്വർണവ്യാപാരമേഖലയിൽ ഉപജീവനം കണ്ടെത്തുന്നത്.
2020ലെ ലോക്ഡൗൺ കഴിഞ്ഞ് സ്വർണവിപണിയിൽ വലിയ ഉണർവാണുണ്ടായത്. പക്ഷേ, വീണ്ടും ലോക്ഡൗൺ വരുകയും അനിശ്ചിതമായി അത് നീളുകയും ചെയ്യുേമ്പാൾ അതിജീവനം തേടുകയാണ് ഈ മേഖലയും. വലിയ മുതൽമുടക്കില്ലെങ്കിൽപോലും കച്ചവടം ചെയ്യാമെന്ന സൗകര്യമുണ്ട് ചെറുകിട ജ്വല്ലറി മേഖലയിൽ. അതുകൊണ്ടുതന്നെ, നിരവധിപേർ ദൈനംദിന ജീവിതം മുന്നോട്ടുപോവാൻ സ്വർണമേഖലയെ ആശ്രയിക്കുന്നുണ്ട്. അവരാണ് ഈ ലോക്ഡൗണിൽ തീർത്തും പ്രതിസന്ധിയിലായത്.
കോഴിക്കോട് നഗരത്തിലെ കമ്മത്ത് ലൈൻ ചെറുകിട സ്വർണ വ്യാപാരത്തെരുവാണ്. 230ഓളം കടകൾ ഇവിടെ മാത്രമുണ്ട്. സ്വർണം സ്റ്റോക്ക് ചെയ്ത് വിൽപന നടത്തുന്നത് ഏതാണ്ട് നൂറോളം ജ്വല്ലറികളാണ്.
ജില്ലയിലെ കൊടുവള്ളിപോലെയുള്ള ചെറിയ പട്ടണങ്ങൾ കേന്ദ്രീകരിച്ചും ചെറുകിട സ്വർണാഭരണ കച്ചവടം സജീവമാണ്. പരസ്പര വിശ്വാസത്തിെൻറ പേരിൽ പൊന്ന് കടമായി ലഭിക്കുന്നതുകൊണ്ട് ചെറിയ രീതിയിൽ ഇടപാടുകൾ നടത്തി, ഉപഭോക്താക്കൾക്ക് കടമായി പൊന്ന് നൽകി 'തട്ടിമുട്ടി' ജീവിക്കുന്നവർ ഏറെയുണ്ട് ഈ മേഖലയിൽ. കല്യാണവും പ്രസവവുമടക്കം ഇവർക്കും 'ആഘോഷമാണ്'. ചെറിയ തോതിൽ കടംെകാടുത്തും ആഭരണങ്ങൾ മാറ്റിക്കൊടുത്തുമൊക്കെ ഇടപാടുകൾ സജീവമാക്കിയാണ് പലരും മുന്നോട്ടുപോയത്. ഇവരെല്ലാം ഇതുവരെ കാണാത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
ആയിരക്കണക്കിന് ആഭരണത്തൊഴിലാളികൾ കോഴിക്കോട് നഗരത്തിൽ മാത്രമുണ്ട്. 3500ഓളം പേർ ജില്ലയിൽ ക്ഷേമനിധി അടക്കുന്നവർ ഉണ്ട്. ക്ഷേമനിധി അംഗത്വമില്ലാത്തവരും നിരവധിപേരുണ്ട്. നാലായിരത്തിലേറെ പേർ ഇൗ മേഖലയിലുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്.
പത്തരമാറ്റിൽ ആഭരണങ്ങൾ രൂപകൽപന ചെയ്യുന്ന ഇവർ ചിത്രത്തിലില്ലാത്തവരാണ്. കുലത്തൊഴിൽ മേഖലകൂടിയാണിത്. മറ്റു ജോലിക്കുപോകാൻ പറ്റാത്തവരാണേറെ. മേലെ പാളയം ഭാഗത്ത് എകർന്ന പറമ്പ് എന്നൊരു സ്ഥലമുണ്ട്. നൂറുകണക്കിന് സ്വർണപ്പണിക്കാർ ഇവിടെ മാത്രം ജോലിചെയ്യുന്നുണ്ട്. ഗ്രാമങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്.
സർക്കാർ കോവിഡ് കാലത്ത് നൽകിയ 1000 രൂപയാണ് ഇവർക്ക് ആകെ ലഭിച്ച ആശ്വാസം. ജ്വല്ലറികൾ തുറക്കാൻ സർക്കാർ അനുമതിനൽകിയപ്പോഴും നിർമാണശാലകൾ തുറക്കാനുള്ള അനുമതിയില്ലാത്തതിനാൽ ഇവർ പ്രതിസന്ധിയിൽ ഉരുകുകയാണ്.
ജില്ലയിൽ 800ഓളം ചെറുകിട ജ്വല്ലറികൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 700 സ്ഥാപനങ്ങൾ ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷനിൽ അംഗങ്ങളാണെന്ന് ജില്ല സെക്രട്ടറി ഭൂപേഷ് പറഞ്ഞു. ചെറുകിട വ്യാപാരികളും തൊഴിലാളികളും വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
സെയിൽസ് വിഭാഗത്തിൽ മാത്രം ഏതാണ്ട് 2500 ജീവനക്കാർ ഉണ്ട്. ഉടമകളേക്കാളേറെ ജീവനക്കാരാണ് ലോക്ഡൗണിൽ പ്രതിസന്ധിയിലായത്. വാടക, വൈദ്യുതി തുടങ്ങിയ ചെലവുകൾ ഉടമകളെ സംബന്ധിച്ച് വലിയ ബാധ്യതയാണ്. നോട്ട് നിരോധനത്തിനുശേഷം മേഖലയിൽ വലിയ തകർച്ച നേരിട്ടു. പിന്നെ പ്രളയംപോലുള്ള ദുരന്തങ്ങൾ. ഒടുവിൽ, കോവിഡ് മേഖലയെ തീർത്തും പ്രതിസന്ധിയിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സർക്കാറിന് വിവിധ ആവശ്യങ്ങളുന്നയിച്ച് നൽകിയ നിവേദനങ്ങളോട് അനുകൂല സമീപനമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ആഭരണ നിർമാണത്തിന് അനുമതി നൽകണം
ആഭരണ നിർമാണശാലകൾക്ക് അനുമതി നൽകണമെന്ന് കമ്മത്ത് ലൈൻ ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സെക്രട്ടറി ജസീൽ ആവശ്യപ്പെട്ടു. നിലവിൽ കടകൾ തുറക്കാൻ അനുമതി ലഭിച്ചാലും നിർമാണശാലകൾക്ക് അനുമതിയില്ലെങ്കിൽ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് ആഭരണം നൽകാനാവില്ല. ചെറുകിടമേഖലയിൽ ഓർഡർ അനുസരിച്ച് നിർമിക്കുന്നവരാണ് കൂടുതലും. നിലവിലുള്ളത് വാങ്ങിപ്പോവാൻ നിർബന്ധിതരാണ് ഉപഭോക്താക്കൾ.
ആഴ്ചയിൽ മൂന്നു ദിവസം തുറക്കാൻ അനുമതി നൽകിയ സർക്കാറിെൻറ ആദ്യതീരുമാനം വലിയ ആശ്വാസമായിരുന്നു. കഴിഞ്ഞ ആഴ്ച അത്യാവശ്യക്കാരായ ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ നൽകാൻ സാധിച്ചു. വെള്ളിയാഴ്ച മാത്രം തുറക്കാമെന്ന വ്യവസ്ഥ വലിയ സമ്മർദമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറ്റ്ലസ് അറുസ ജ്വല്ലറി മാനേജിങ് ഡയറക്ടർ അഹമ്മദ് ഇസ്മാഈൽ പറഞ്ഞു.
വലിയ തിരക്കാണ് ഇതുമൂലമുണ്ടാവുക. രാവിലെ ഏഴു മണിക്ക് തുറക്കുമോ എന്നു ചോദിച്ച് ഉപഭോക്താക്കൾ വിളിക്കുകയാണ്. എട്ടു മണിക്ക് തുറക്കാനാണ് പ്ലാൻ.
വിവാഹം ചെറുതാവുേമ്പാൾ സ്വർണവ്യാപാരവും ചെറുതാവുന്നു എന്നതാണ് അനുഭവം. 50 പവൻ വാങ്ങുന്നവർ 25 പവനാക്കി ചുരുക്കി. അതേസമയം, കോവിഡ് ആദ്യ തരംഗത്തിനുശേഷം കഴിഞ്ഞ നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വ്യാപാരം നല്ല രീതിയിൽ നടന്നു. കട തുറക്കുന്നില്ലെങ്കിലും ജീവനക്കാർക്ക് പകുതി ശമ്പളമെങ്കിലും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.