കോഴിക്കോട്: മനുഷ്യസ്നേഹികളുടെ അകമഴിഞ്ഞ പിന്തുണക്കൊപ്പം സെറിബ്രൽ പാൾസി ബാധിതനായ ജാസറിന് സർക്കാറിെൻറ സാന്ത്വനവും. അപൂർവ വൈകല്യത്തിന് അഞ്ചോളം ശസ്ത്രക്രിയകൾക്ക് സഹായം തേടുന്ന മുഹമ്മദ് ജാസറിന് നാഷനൽ ട്രസ്റ്റ് ജില്ലതല സമിതി ഇടപെട്ട് ലക്ഷം രൂപയുടെ പരിശീലനത്തിനും ചികിത്സക്കും കവറേജുള്ള സർക്കാർ ഇൻഷുറൻസ് ഹെൽത്ത് കാർഡ് നൽകി.
കൂടാതെ ലീഗൽ ഗാർഡിയൻഷിപ് ലഭ്യമാക്കാനും സർക്കാർ തലത്തിൽ ലഭിക്കേണ്ടുന്ന വിവിധ ആനുകൂല്യങ്ങളും സ്കോളർഷിപ്പും സംബന്ധിച്ച കാര്യങ്ങളും നൽകാനുള്ള നടപടികൾക്ക് തീരുമാനിച്ചതായി നാഷനൽ ട്രസ്റ്റ് ജില്ലതല സമിതി കൺവീനർ പി. സിക്കന്തർ അറിയിച്ചു. ജാസറിനെ സന്ദർശിച്ച് ഇതുമായി ബന്ധപ്പെട്ട രേഖകൾ കൈമാറി.
'ജാസറിനെയും ഉമ്മയെയും സഹായിക്കാതിരിക്കാൻ ആർക്കാണ് കഴിയുക' എന്ന തലക്കെട്ടിൽ മാധ്യമം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് നാഷനൽ ട്രസ്റ്റിെൻറ ഇടപെടൽ.
ഇതിനകം 2,52,875 രൂപ ജാസറിന് മാധ്യമം വായനക്കാരിൽ നിന്ന് സഹായമായെത്തി. സെറിബ്രൽ പാൾസിയോടൊപ്പം അപൂർവ വൈകല്യങ്ങളും പ്രയാസപ്പെടുത്തുന്ന ജാസറിന് അഞ്ച് ശസ്ത്രക്രിയകൾക്ക് പണം വേണം. 73064 43094 എന്ന നമ്പറിൽ ഗൂഗ്ൾ പേ വഴിയും ജാസറിന് സഹായമയക്കാം. കോഴിക്കോട് നല്ലളം കനറാ ബാങ്കിൽ അക്കൗണ്ടുണ്ട്. A/C No 5420127000308. IFSC Code: CNRB0005420 MICR Code: 673015024.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.