കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ 2014 സ്കീമിലെ ബി.ടെക് വിദ്യാർഥികൾക്ക് തോറ്റിട്ടും വാരിക്കോരി മാർക്ക് നൽകാൻ നീക്കം. വിവിധ എൻജിനീയറിങ് കോളജുകളിൽ പഠിച്ച, വർഷങ്ങളായി സപ്ലിമെൻററി പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവർക്കാണ് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് 20 മാർക്ക് വരെ ചട്ടവിരുദ്ധമായി മോഡറേഷൻ നൽകാനൊരുങ്ങുന്നതെന്നാണ് പരാതി. ഒരു പേപ്പർ മാത്രം കിട്ടാത്തവർക്കാണ് മാർക്ക് നൽകി വിജയിപ്പിക്കുന്നത്. ഇേൻറണൽ മാർക്ക് കുറഞ്ഞവർക്ക് വർഷങ്ങൾക്കുശേഷം സെമിനാറും ഇേൻറണൽ പരീക്ഷയും മറ്റും നടത്തി മാർക്ക് നൽകാനും നീക്കമുണ്ട്. ഇേൻറണൽ ഇംപ്രൂവ്മെൻറ് നടത്തുന്നത് പല വിദ്യാർഥികൾക്കും അറിയാൻ കഴിയാത്തതിനാൽ അവസരം നഷ്ടമായെന്നും സർവകലാശാല ചൂണ്ടിക്കാട്ടുന്നു.
ബുധനാഴ്ച നടക്കുന്ന അക്കാദമിക് കൗൺസിലിൽ മാർക്ക്‌ദാനം ചർച്ചയാകും. നിരവധി രാഷ്ട്രീയ നേതാക്കളുടെ മക്കൾക്കടക്കമുള്ളവർക്കാണ് ജയിക്കാനുള്ള മാർക്കിെൻറ പകുതിയോളം മോഡറേഷനും ഇേൻറണൽ മാർക്കും നൽകുന്നത്. അക്കാദമിക് കൗൺസിലിെൻറ അംഗീകാരത്തിന് വിേധയമായിട്ടാകും മാർക്ക്ദാനമെന്ന് വി.സി വ്യക്തമാക്കുന്നു. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽ അക്കാദമിക് കൗൺസിലിെൻറ അംഗീകാരത്തിന് വിധേയമായി വി.സിക്ക് നടപടിയെടുക്കാെമന്ന ചട്ടത്തിെൻറ മറവിലാണ് നടപടി. ചട്ടപ്രകാരം പരീക്ഷ ബോർഡിനു മാത്രമേ മോഡറേഷൻ മാർക്ക് നിശ്ചയിക്കാൻ അധികാരമുള്ളൂ. മാർക്ക്‌ദാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. അതേസമയം, ഒരു നിർദേശം വന്നതാണ് അജണ്ടയായതെന്നും മോഡറേഷൻ നൽകാനുള്ള തീരുമാനം പിൻവലിക്കുെമന്നും സർവകലാശാല വി.സി ഡോ. എം.കെ. ജയരാജ് പറഞ്ഞു. മോഡറേഷൻ െകാടുത്തിട്ടില്ല. 2014 സ്കീമിലുള്ളവർക്ക് 2022 വരെ സപ്ലിമെൻററി പരീക്ഷ എഴുതാൻ അവസരമുണ്ടെന്നും വി.സി 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.