കോഴിക്കോട്: രക്താർബുദ ചികിത്സാരംഗത്ത് അത്യാധുനിക സംവിധാനങ്ങൾ മേയ്ത്ര ഹോസ്പിറ്റലിൽ ഒരുക്കിയതായി സി.ഇ.ഒ ഡോ. പി. മോഹനകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത ഒാേങ്കാളജിസ്റ്റ് ഡോ. രാഗേഷ് ആർ. നായർ ഡയറക്ടറായി നവീകരിച്ച ഹെമറ്റോളജി, െഹമറ്റോഒാേങ്കാളജി, അസ്തി മജ്ജ മാറ്റിവെക്കൽ വിഭാഗം എന്നിവയാണ് ആശുപത്രിയിൽ പ്രവർത്തിക്കുന്നത്.
മൈലോമ, ലിംഫോമ, ലുക്കീമിയ തുടങ്ങിയ രക്താർബുദങ്ങൾക്ക് ലോകോത്തര ചികിത്സയാണ് ഇവിടെ ഒരുക്കിയത്. കീമോ ഇമ്യൂണോ തെറപ്പി, മറ്റൊരു ദാതാവിൽനിന്ന് മജ്ജ സ്വീകരിച്ച് രോഗിയിൽ വെക്കുന്ന രീതിയായ അലോജനിക്/ഒാേട്ടാലോഗസ്, ബാൺമാരോ ട്രാൻസ്പ്ലാൻറ് (ബി.എം.ടി), സിക്കിൾെസൽ ബി.എം.ടി, ശരീരത്തിൽ അനിയന്ത്രിതമായ തോതിൽ ഹീമോഗ്ലോബിൻ രൂപപ്പെടുന്ന അവസ്ഥയായ തലാസീമിയ തുടങ്ങിയ വിവിധതരം രക്താർബുദചികിത്സകളും ലഭ്യമാണ്.
ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽനിന്ന് ഇേൻറണൽ മെഡിസിനിൽ എം.ഡിയും ക്ലിനിക്കൽ ഹെമറ്റോളജിയിൽ ഡി.എമ്മും കരസ്ഥമാക്കിയ ഡോ. രാഹുൽ മികച്ച ഗവേഷകൻകൂടിയാണ്. ഡോ. രാഗേഷ് ആർ. നായർ, എം.എൻ. കൃഷ്ണദാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.