മേപ്പയൂർ: അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് ഉമ്മിണിയത്തു മീത്തലിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത് ശവക്കല്ലറയാണെന്ന് പുരാവസ്തു വകുപ്പ് ജില്ല ഓഫിസറും പഴശ്ശിരാജ മ്യൂസിയം ഓഫിസറുമായ കെ. കൃഷ്ണരാജ് മാധ്യമത്തോട് പറഞ്ഞു. മലബാറിൽ മാത്രം കാണപ്പെടുന്ന ചെങ്കൽ ഗുഹയാണിത്. ഇതിൽ രണ്ട് അറകളാണുള്ളത്. മൃതദേഹത്തിെൻറ അസ്തിയും ചാരവുമെല്ലാം സൂക്ഷിച്ചുവെക്കുന്ന അറയാണ്. പുനർജന്മമുണ്ടാവുമെന്ന വിശ്വാസത്തിെൻറ പേരിലാണ് അക്കാലത്തെ പാത്രങ്ങൾ ഉൾപ്പെടെ ഉള്ളവ അറയിൽ വെക്കുന്നത്.
പുനർ ജന്മമെടുക്കുമ്പോൾ ഉപയോഗിക്കാൻ വേണ്ടിയാണ് പാത്രങ്ങൾ ഉൾപ്പെടെ സൂക്ഷിച്ചുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ സംസ്ഥാന പുരാവസ്തു കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ ഉത്തരവ് ലഭിച്ച ശേഷം വ്യാഴാഴ്ച കൂടുതൽ പരിശോധന നടത്തും. ഗുഹക്ക് ഏകദേശം 2000ത്തിലധികം വർഷം പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ പരിശോധന വേണം. ഗുഹയിൽനിന്ന് കണ്ടെത്തിയ മൺപാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.