മേപ്പയ്യൂർ: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ വികലമാക്കാനും മാറ്റി എഴുതാനും ശ്രമിക്കുന്ന ഭരണകൂടത്തിൻ്റെ ഫാഷിസ്റ്റ് നയത്തെ കോൺഗ്രസ് എതിർത്തു തോൽപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ നേതാക്കളേയും മലബാർ കലാപമുൾപ്പെടെയുള്ള സമരങ്ങളിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച രക്തസാക്ഷികളെയും ചരിത്രത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള ഗൂഢതന്ത്രത്തെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര സ്മരണകൾ നിറഞ്ഞു നിൽക്കുന്ന കീഴരിയൂർ ബോംബ് കേസ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി നിയുക്ത പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, കെ.പി.സി.സി ഭാരവാഹികളായ അഡ്വ: പി. എം. നിയാസ്, സത്യൻ കടിയങ്ങാട്, രാജേഷ് കീഴരിയൂർ, ഇ. അശോകൻ, കെ. പി. വേണുഗോപാൽ, ചുക്കോത്ത് ബാലൻ നായർ, എം. എം. രമേശൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.