മേപ്പയൂർ: മികവിന്റെ കേന്ദ്രങ്ങളായി മേപ്പയൂർ പഞ്ചായത്തിലെ അംഗൻവാടികൾ. പഞ്ചായത്തിലെ 21 അംഗൻവാടികളാണ് ആധുനികവത്കരിച്ച് ക്രാഡില്‍ അംഗൻവാടികളാക്കി ഉയര്‍ത്തിയത്. രണ്ട് അംഗൻവാടികൾ മാതൃകാ അംഗൻവാടികളാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
നിലവിലെ അംഗൻവാടികളെ ആധുനികവത്കരിച്ച് ശിശുസൗഹൃദവും കുട്ടികളുടെ വളര്‍ച്ചയും വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍ അംഗൻവാടികളിലൂടെ ചെയ്യുന്നത്. അംഗൻവാടികൾ ശിശുസൗഹൃദമാക്കി പെയിന്റ് ചെയ്യുന്നതോടൊപ്പം ശിശുസൗഹൃദ ഫര്‍ണിച്ചറുകള്‍, ടെലിവിഷന്‍, സംഗീതസംവിധാനം, കളിയുപകരണങ്ങള്‍, സ്മാര്‍ട്ട് ബോര്‍ഡ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ക്രാഡില്‍ മെനുപ്രകാരമാണ് കുട്ടികൾക്ക് ഭക്ഷണം നൽകുന്നത്. കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കാൻ ഇതുവഴി സാധിക്കും. തിങ്കള്‍ മുതല്‍ ശനിവരെ പാല്, മുട്ട, പയർവര്ഗങ്ങളുള്പ്പെടെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ക്രാഡില്‍ അംഗൻവാടികളിലൂടെ പാലൂട്ടുന്ന അമ്മമാര്‍ക്ക് ന്യൂട്രി മാം, ഗര്‍ഭിണികള്‍ക്ക് ഗ്രാവി പ്രോ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. മേപ്പയൂര്‍ പഞ്ചായത്തിന്റെ 2020-21, 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളിലുള്‍പ്പെടുത്തി 27 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആദ്യ ഘട്ടത്തിൽ 18 അംഗൻവാടികള്‍ ക്രാഡിലാക്കി ഉയര്‍ത്തിയത്.
പിന്നീട് മൂന്ന് അംഗൻവാടികൾകൂടി ക്രാഡിലാക്കി. രണ്ടെണ്ണം മാതൃകാ അംഗൻവാടികളാക്കി മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 25 ലക്ഷം രൂപവീതമാണ് ഓരോ അംഗൻവാടിക്കും അനുവദിച്ചത്. ആകെ 29 അംഗൻവാടികളാണ് മേപ്പയൂർ പഞ്ചായത്തിലുള്ളത്. ഇതിനെയെല്ലാം മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ പറഞ്ഞു. ഇനി ആറ് അംഗൻവാടികളാണ് നവീകരിക്കാനുള്ളത്. അടുത്ത സാമ്പത്തികവർഷം ഇവയും ആധുനികവത്കരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.